പ്രവാസി മലയാളി യുവാവ് ലിഫ്റ്റിൽ കു‍ടുങ്ങി മരിച്ചു, മരിച്ചത് മലപ്പുറം സ്വദേശി

കുവൈത്ത് സിറ്റി: പ്രവാസി മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു. ലിഫ്റ്റിൽ കുടുങ്ങിയാമ് മരണം സംഭവിച്ചത്. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പിൽ മുഹമ്മദ് ഷാഫി ആണ് മരിച്ചത്. 36വയസ്സായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. മംഗഫ് ബ്ലോക്ക് നാലിൽ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു.

അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നോമ്പു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഡെലിവറി ചെയ്യുന്നതിനുള്ള ഓർഡറുമായി കെട്ടിടത്തിലെത്തിയത്. ട്രോളിയിൽ വെച്ചാണ് സാധനം കൊണ്ടുപോയത്. മൂന്നു നിലകളുള്ള കെട്ടിടത്തിൽ പഴയ മോഡൽ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തു നിന്നുള്ള ഒരു വാതിൽ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്. ട്രോളി ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ ഷാഫി തല പുറത്തേക്കിട്ടു. ഈ സമയം ലിഫ്റ്റ് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു. പിതാവ് മുഹമ്മദ് കുട്ടി തെക്കേ വളപ്പിൽ, മാതാവ് ഉമ്മാച്ചു, ഭാര്യ ഖമറുന്നീസ. മക്കൾ ഷാമിൽ (9), ഷഹ്മ (4), ഷാദിൽ ( 3 മാസം).

Loading...