ഫ്രാന്‍സിലെ ഒരു വീട്ടില്‍ 5 കുട്ടികളുടെ മൃതശരീരം കണ്ടെത്തി.

തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഒരു വീട്ടില്‍ നിന്നും അഞ്ചു കുട്ടികളുടെ മൃതശരീരം പോലീസ് കണ്ടെത്തി. പ്ലാസ്‌റ്റിക്‌ ബാഗില്‍ പൊതിഞ്ഞ നിലയിലും, ഫ്രീസറില്‍ സൂക്ഷിച്ച നിലയിലുമായിരുന്നു കുട്ടികളുടെ ശരീരങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ടു കുട്ടികളുടെ പിതാവിനെ പൊലീസ് കസ്റഡിയില്‍ എടുത്തു
വീട്ടില്‍ തനിച്ചായിരിക്കുമ്പോള്‍ ഇയാളുടെ ഭാര്യയുടെ പ്രസവം നടന്നുവെന്നും ഇവര്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണോ എന്ന് അന്വേഷിക്കുകയാണൈന്നുമാണ് പൊലീസ് പറയുന്നത്. യുവതിക്ക് മാനസിക പ്രശ്നം ഉണ്ടോ എന്ന്  പൊലീസ് പരിശോധിച്ച് വരികയാണ്. കുട്ടികള്‍ ജീവനോടെയാണോ ജനിച്ചതെന്നറിയാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു. മാനസികാസ്വാസ്യം പ്രകടിപ്പിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 13ഉം 15ഉം വയസ്സുള്ള രണ്ട് മക്കള്‍ കൂടി ദമ്പതികള്‍ക്കുണ്ട്.