മാണിക്ക് പകരം ഒരു ധനമന്ത്രി കേരളത്തിന്‌ എന്തുകൊണ്ട് ഇല്ലാതെ പോയി?. അതുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ ഈ കോളത്തിലൂടെ പുറത്തുവിടുന്നു. പി ജെ ജോസഫിനെ ധനമന്ത്രി ആക്കാൻ കെ എം മാണി തീരുമാനിച്ചിരുന്നു. ബാർകേസുമായി ബന്ധപ്പെട്ട് 2015 നംവംബർ 10 ന്  രാജി വയ്ക്കും മുമ്പ് കെ എം മാണി തന്നെ രൂപം കൊടുത്ത ഫോർമുല പിന്നീട് മരവിപ്പിച്ചത്  ജോസഫിൻറെ കൂറിൽ സംശയം ഉണ്ടായതിനാൽ. മാണി ഒരുക്കിയ രാഷ്ട്രീയ തന്ത്രം മനസിലാക്കാനോ മുൻകൂട്ടികാണാനോ പി ജെ ജോസഫിന് സാധിക്കാത്തത് ജോസഫിന് വിനയായി. മാണിയുടെ രാജി ദിവസം മുന്നണി വിടണമെന്ന നിലയിൽ ജോസഥ് ഗ്രൂപ്പ് കോർ കമ്മിറ്റി തത്വത്തിൽ എടുത്ത തീരുമാനത്തിൽ നിന്നും ജോസഫ് പിന്നോട്ട് പോയത് മാണിയുടെ നടക്കാതെ പോയ തീരുമാനം മന്ത്രി കെ സി ജോസഫ് പി ജെ ജോസഫിനെ അറിയിച്ചതിനാൽ.

”മാണി രാജിവച്ച നവംബർ 10 ന് ജോസഫ് അടക്കം അഞ്ച് പേർക്ക് മാത്രം അറിയാമായിരുന്ന രഹസ്യം 19.12.2015 ന് പുറത്തായി. 20.12.2015 നുളള കേരള കോൺഗ്രസ് എം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിന് മുന്നോടിയായുളള അനൗപചാരിക കൂടിച്ചേരലിലാണ് മാണിതന്ത്രം മറ്റ് മുതിർന്ന നേതാക്കൾ അറിഞ്ഞത്. “ധനമന്ത്രിയാകാൻ പി ജെ ജോസഫിന് എന്ത് അയോഗ്യതയാണുളളത്? വിശ്വാസ്യതയാണ് വിഷയമെങ്കിൽ അത് കാലങ്ങൾക്ക് മുമ്പേ തെളിയിച്ചതല്ലേ.” ചോദ്യം ടി യു കുരുവിളയുടേത്. ചോദ്യം കേട്ട് കെ എം മാണി തോമസ് ഉണ്ണിയാടനെ നോക്കി. സ്വാഭാവികമായി മാണിയുടെ മുഖത്ത് ചിരി ഉണ്ടായി. ആ ചാണക്യചിരി രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തണമെന്നാണ് മുതിർന്ന മാണി ലോയലിസ്റ്റുകളുടെ അഭിപ്രായം.”

Loading...

ബാർകേസിൽ പെട്ട് മാണി രാജിവയ്ക്കാൻ തീരുമാനിച്ച ശേഷം രൂപം കൊടുത്ത തുടർ ഫോർഫുലയിലാണ് പി ജെ ജോസഫിന് മാണി കൈകാര്യം ചെയ്യുന്ന വകുപ്പുകൾ നൽകാനും ജോസഫിൻറെ വകുപ്പുകൾ മറ്റൊരാളെ ഏൽപിക്കാനുമുളള തീരുമാനം മാണി സ്വീകരിച്ചത്. ജോസഫിന് പകരമുളള മന്ത്രിയെ ജോസഫിന് നിശ്ചയിക്കാമായിരുന്നു. മാണി ഇക്കാര്യം പങ്കുവച്ചത് വിശ്വസ്തനിൽ വിശ്വസ്തനായ ഉമ്മൻചാണ്ടിയോട് മാത്രം. പക്ഷേ തീരുമാനം ജോസഫിനോട് പറഞ്ഞില്ല. മറിച്ച് മാണിക്കൊപ്പം പി ജെ ജോസഫും തോമസ ഉണ്ണിയാടനും രാജി വയ്ക്കണമെന്ന നിർദ്ദേശം മാത്രം മാണി മുന്നോട്ട് വച്ചു. ഇരുവരുടേയും കറപുരളാത്ത കൂറ് അറിയുക ആയിരുന്നു മാണിയുടെ ലക്ഷ്യം.

മാണി തന്നെയാണ് തീരുമാനം രഹസ്യമാക്കി വയ്ക്കണമെന്ന് ഉമ്മൻചാണ്ടിയോട് ആവശ്യപ്പെട്ടത്. മൂന്ന് പേരും പരസ്യമായി രാജി പ്രഖ്യാപിച്ചശേഷം മാണിയുടെ തീരുമാനം മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിൽപ്പെടുത്തി ഉമ്മൻചാണ്ടി നടപ്പാക്കും. അതായത് തോമസ് ഉണ്ണിയാടൻറെ രാജി സ്വീകരിക്കാത്തതുപോലെ പി ജെ ജോസഫിൻറെ രാജിയും മുഖ്യമന്ത്രി സ്വീകരിക്കില്ല. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ വിവേചനാധികാരം ഉപയോഗിച്ച് ജോസഫിന് മാണിയുടെ വകുപ്പുകൾ നൽകും. ജോസഫിന് പകരക്കാരനെ പിന്നീട് ചർച്ചചെയ്ത് തീരുമാനിക്കും.  രാഷ്ട്രീയ വനവാസത്തിലായിരുന്ന പി ജെ ജോസഫിനെ സ്വന്തം പാർട്ടിയിൽ ഉൾപ്പെടുത്തി  രാഷ്ട്രീയ ജീവൻ നൽകിയതിനുളള കറകളയാത്ത കൂറ് പരീക്ഷിക്കുക ആയിരുന്നു തീരുമാനം രഹസ്യമാക്കിയതിന് പിന്നിലെ അതീവ തന്ത്രശാലിയായ മാണിയുടെ ലക്ഷ്യം.

രാജിവയ്ക്കണം എന്ന മാണിയുടെ തീരുമാനം കേട്ട് പി.ജെ.ജോസഫ് ശരിക്കും ഞെട്ടിപോയി. ജോസഫിൻറെ രാജി മാണി ആവശ്യപ്പെട്ടതിൽ ജോസഫും അനുയായികളും കടുത്ത അമർഷം രേഖപ്പുടുത്തി.എന്നാൽ പിറകേ വരുന്നത് മാണിയുടെ ഒഴിഞ്ഞ കസേരയാണെന്ന് വിവരം ജോസഫ് അറിഞ്ഞില്ല. നംവംബർ 10 ന് പ്രത്യേക യോഗം നിരവധി തവണ ചേർന്നു. ന്യായമല്ലാത്ത മാണിയുടെ ആവശ്യത്തിൽ പ്രതിഷേധിച്ച് കേരളകോൺഗ്രസ് എം വിടുന്നതടക്കമുളള കടുത്ത നടപടികൾക്ക് കോർ കമ്മിറ്റി തീരുമാനം ആയി.

pj-joseph-wolf's

ആ സന്ദർഭത്തിലാണ് നംവംബർ 10 ന് രാത്രി 8 മണിക്ക് മാണി രാജി പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് മുഖ്യമന്ത്രിയുടെ അടുപ്പക്കാരിൽ പ്രമുഖനായ മന്ത്രി കെ സി ജോസഫ് പി ജെ ജോസഫിനെ ജോസഫിൻറെ വീട്ടിൽ സന്ദർശിച്ചത്. മാണിക്കും മുഖ്യമന്ത്രിക്കും മാത്രം അറിയാമായിരുന്ന ‘മാണിതന്ത്രം’ ഉമ്മന്‍ചാണ്ടി കെ സി ജോസഫിലൂടെ പി ജെ ജോസഫിനെ അറിയിച്ചു. അപ്പോഴാണ് ‘മാണിതന്ത്ര’ത്തിലെ മാജിക് ജോസഫ് മനസിലാക്കിയതും പഠിച്ചതും. അങ്ങനെ ആണ് രണ്ടാകാനുളള കോര്‍ കമ്മിറ്റി തീരുമാനത്തില്‍ നിന്നും ജോസഫ് ജാള്യതയോടെ പിന്‍മാറിയത്. ആ ജാള്യതയാണ് ഇന്നും പാർട്ടിയിൽ തടർന്നുകൊണ്ട്  മാണിക്കായി വാദിക്കാൻ ജോസഫിനെ പ്രേരിപ്പിക്കുന്നത്.  മാണി എന്തിനാണ്‌ രാജിവയ്ക്കാൻ പറഞ്ഞത് എന്ന് അപ്പോൾ മാത്രമാണ്‌ പി.ജെ.ജോസഫിന്‌ മനസിലാക്കാനായത്. അല്ലാതെ ജോസഫിനെ കൂടി രാജിവയ്പ്പിച്ച് മന്ത്രിപദം തെറുപ്പിക്കാനായിരുന്നില്ല. ഇതറിഞ്ഞ ജോസഫ് മാണിയുടെ യഥാർഥ സ്നേഹം മനസിലാക്കുകയും മനസ്ഥാപപ്പെടുകയുമായിരുന്നു. എന്നാൽ അപ്പോഴേക്കും സമയം വൈകിപോയിരുന്നു. ജോസഫിന്റെ യഥാർഥ മുഖം തിരിച്ചറിഞ്ഞ മാണി ഇനി രാജിവയ്ച്ചാലും ധനമന്ത്രി പദം ഇല്ലെന്ന് അറിയിക്കുകയായിരിന്നു.

Pradeep-profile

മാണിക്ക് പകരക്കാരനായി മന്ത്രിയായി പിന്നെ മാണിക്ക് അവസരമൊരുക്കാൻ സ്ഥാനം രാജിവച്ച് രാഷ്ട്രിയ കൂറിൻറെ ഉത്തമ ഉദാഹരണമായി ചരിത്രം രേഖപ്പെടുത്തുന്ന സാക്ഷാൽ പി ജെ ജോസഫിന് കൂറുപരീക്ഷിക്കാനുളള പുതിയകാല ‘മാണിതന്ത്ര’ത്തെ അടുത്തറിയാൻ സാധിക്കാത്തത് എന്തുകൊണ്ട്? ആ മാനസികാവസ്ഥയ്ക്ക് എന്ത് രാഷ്ട്രീയ പേരാണ് നൽകേണ്ടത്.

”ഡിസംബർ 20ന്‌ കേരളത്തിന്‌ പുതിയ ധനമന്ത്രിയേ കണ്ടെത്താനായി നടത്തിയ കേരളാ കോൺഗ്രസിന്റെ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം നിരാശയിൽ പിരിയുകയായിരുന്നു. തല്ക്കാലം ധനമന്ത്രിയില്ലാതെ കേരളം ഇങ്ങിനെ അങ്ങ് പോകട്ടേയെന്നും പാർട്ടിയിലേ മാണി- ജോസഫ് സ്റ്റാറ്റസ്കോ നിലനിർത്തുന്നതാണ്‌ വലിയ കാര്യം എന്നും നേതാക്കൾ തീരുമാനിക്കുകയായിരുന്നു.”