കേരളം ഇന്ധനനികുതി കൂട്ടിയിട്ട് ആറ് വർഷമായി;മോദിക്കെതിരെ ധനമന്ത്രി കെ എൻ ബാല​ഗോപാൽ

ചില സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ധനമന്ത്രി കെ എണ ബാല​ഗോപാൽ രം​ഗത്ത്. കഴിഞ്ഞ ആറു വർഷമായി കേരളൺ ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി രാഷ്ട്രീയം പറയരുതെന്നും കേന്ദ്രസർക്കാർ അർഹതയില്ലാത്ത നികുതിയാണ് പിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മഹാരാഷ്ട്രയും രംഗത്തെത്തി. കേന്ദ്രം ഈടാക്കുന്നത് ഉയർന്ന നികുതിയാണെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇന്ധനനികുതിയിൽ 68 ശതമാനവും ലാഭിക്കുന്നത് കേന്ദ്രസർക്കാരാണെന്നും ശിവസേന തിരിച്ചടിച്ചു.ഇന്ധനനികുതി കുറയ്ക്കണമെന്നാണ് ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നികുതി വരുമാനത്തിൽ നിന്ന് 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്. നികുതി കുറയ്ക്കാത്ത ചില സംസ്ഥാനങ്ങൾ അധിക വരുമാനമുണ്ടാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Loading...