ആരെയും കണ്ണീർ കുടിപ്പിച്ച് കെ റെയിൽ നടപ്പാക്കില്ല; കോടിയേരി ബാലകൃഷ്ണൻ

സിലവർ ലൈൻ പദ്ധതി കേരളത്തിൽ വലിയ വിവാദമായി പ്രതിപക്ഷം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ആരെയും കണ്ണീർ കുടിപ്പിച്ചുകൊണ്ട് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുന്നത്. പദ്ധതി നടത്തിപ്പിനായി ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടമുണ്ടാക്കുന്നവർക്ക് ഉയർന്ന നഷ്ട പരിഹാരം ഉറപ്പാക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആളുകളെ കുടിയിറക്കുകയല്ല പുനരധിവസിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എൽഡിഎഫ് കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആവർത്തിച്ചു.

പദ്ധതിയെ എതിർക്കുന്നവർ തന്നെ പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കളായി മാറും. തൃക്കാക്കര കോട്ടയാണെന്നാണ് യുഡിഎഫ് വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ യുഡിഎഫ് കുത്തക സീറ്റുകൾ പലതും എൽഡിഎഫ് നേടി. തൃക്കാക്കര കോട്ടയും തകരുമെന്നും കോടിയേരി ബാലകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.എൽഡിഎഫ് കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആവർത്തിച്ചു. പദ്ധതിയെ എതിർക്കുന്നവർ തന്നെ പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കളായി മാറും. തൃക്കാക്കര കോട്ടയാണെന്നാണ് യുഡിഎഫ് വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ യുഡിഎഫ് കുത്തക സീറ്റുകൾ പലതും എൽഡിഎഫ് നേടി. തൃക്കാക്കര കോട്ടയും തകരുമെന്നും കോടിയേരി ബാലകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Loading...