കള്ളക്കടത്ത് സ്വര്‍ണ്ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ റെയ്ഡ് ; 4.11 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

കോഴിക്കോട്: സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഡി.ആര്‍.ഐ. ഏഴ് കിലോ സ്വര്‍ണ്ണം പിടികൂടി. പിടിച്ചെടുത്ത സ്വർണ്ണത്തിന് 4.11 കോടി രൂപ വിലവരുമെന്ന് ഡി.ആര്‍.ഐ. അറിയിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ പ്രവർത്തിച്ചിരുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം ഉരുക്കുന്ന കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.കൊച്ചിയില്‍ നിന്നുള്ള ഡി.ആര്‍.ഐ. സംഘമാണ് തിരച്ചില്‍ നടത്തിയത്. വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം വേര്‍തിരിച്ചിരുന്നത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്.

Loading...

ജ്വല്ലറി ഉടമ മുഹമ്മദ്, ജാഫര്‍, മലപ്പുറം സ്വദേശികളായ റഷീദ്, റഫീഖ്എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡി.ആര്‍.ഐ. അറിയിച്ചു. മറ്റു ചിലരും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണ് സംഘം.