മെരുക്കാൻ എത്തിയ കുങ്കിയാനയെ മയക്കി കാട്ടാന, പിന്നാലെ ഒളിച്ചോട്ടം, സംഭവം ഇങ്ങനെ

ഊട്ടി : കാട്ടാനകളെ തുരത്താൻ കൊണ്ടുവന്ന കുങ്കിയാന കാട്ടാനകൾക്കൊപ്പം ഒളിച്ചോടി. കേൾക്കുമ്പോൾ ഇതെന്താണ് പറയുന്നത് എന്ന് തിന്നും, എന്നാൽ ഇത് ശെരിക്കും സംഭവിച്ച കാര്യമാണ്. പന്തലൂരിലെ ജനങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പൻമാരെ വിരട്ടാൻ കൊണ്ടുവന്ന കുങ്കിയാന കാട്ടാനകൾക്കൊപ്പം ഒളിച്ചോടി. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കട്ടക്കൊമ്പൻ, ബുള്ളറ്റ് എന്നീ കാട്ടാനകൾ പന്തല്ലൂർ, ഇരുമ്പുപാലം എന്നിവിടങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ എത്തിയിരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

പിന്നാലെ കാട്ടാനകളെ തുരത്താനായി മുതുമലയിൽ നിന്ന് വസീം, വിജയ്, ശ്രീനിവാസൻ, ബൊമ്മൻ എന്നീ കുങ്കിയാനകളെ കൊണ്ടുവന്നത്. രാത്രി കാട്ടാനകൾ വരുന്നവഴിയിൽ കുങ്കിയാനകളെ തളച്ചിരുന്നു. ഇതിനിടെ രാത്രി എട്ടുമണിയായപ്പോഴേക്കും പ്രദേശത്ത് കനത്ത മൂടൽമഞ്ഞുണ്ടായി. ഇത് മാറിയ ശേഷം നോക്കിയപ്പോൾ കുങ്കിയാനകളെ തളച്ചിരുന്നടുത്ത് അവരുടെ പൊടി പോലും ഇല്ല.

Loading...

ചങ്ങല വേർപെടുത്തി ശ്രീനിവാസൻ സ്ഥലംവിട്ടിരുന്നു. ഇതോടെ കുങ്കിയാനയെ തിരക്കി വനപാലകരും പാപ്പാന്മാരും പരിസരം മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നാലെ കാടിനുള്ളില്‍ രാത്രി 12 മണിയോടെ നടത്തിയ അന്വേഷണത്തിൽ മറ്റ് കാട്ടുകൊമ്പന്മാർക്കൊപ്പമാണ് ശ്രീനിവാസനെ കണ്ടെത്തിയത്. ഉടനെ വനപാലകരും പാപ്പാന്മാരും മറ്റു കുങ്കിയാനകളുടെ സഹായത്തോടെ ശ്രീനിവാസനെ തിരിച്ചുകൊണ്ടുവന്നു. എന്നാൽ ഇന്നലെ രാവിലെ തന്നെ ശ്രീനിവാസനെ കാണാൻ കാട്ടുകൊമ്പന്മാർ വീണ്ടുമെത്തി. ഇതോടെ വനപാലകർ യവരെ വിവരട്ടിയോടിക്കുകയായിരുന്നു.

നാട്ടിലിറങ്ങി പ്രശ്‌നമുണ്ടാക്കിയിരുന്ന ശ്രീനിവാസനെ കുറച്ചുവർഷം മുൻപാണ് വനംവകുപ്പ് പിടികൂടിത്. മുതുമല തെപ്പക്കാട് ആനസങ്കേതത്തിൽ എത്തിച്ച് പരിശീലനം നൽകി കുങ്കിയാനയാക്കുകയായിരുന്നു. ശ്രീനിവാസന്റെ കൂട്ടാളികളായിരിക്കാം ഇപ്പോൾ ജനവാസമേഖലയിലെത്തുന്ന കാട്ടുകൊമ്പന്മാരെന്നാണ് നിഗമനം.