സ്വർണ്ണം കവരാൻ യുവതികളെ പ്രണയിക്കുന്ന 19 കാരാൻ തൊടുപുഴയിൽ അറസ്റ്റിൽ.

തൊടുപുഴ: യുവതികളെ പണം തട്ടാനും സ്വർണ്ണത്തിനുമായി പ്രണയിക്കുന്ന തട്ടിപ്പുകാരാൻ പിടിയിലായി. കാളിയാര്‍ കുഴിമണ്‍പത്തില്‍ മുഹമ്മദ്‌ റസല്‍ (19) ആണ്‌ തൊടുപുഴ പോലീസിന്റെ പിടിയിലായത്.പെരിങ്ങാശേരി സ്വദേശിയായ വനവാസി പെണ്‍കുട്ടിയുടെ മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ്‌ പ്രതി പിടിയിലായിരിക്കുന്നത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്‌തു.

സംഭവത്തെക്കുറിച്ച്‌ തൊടുപുഴ പോലീസ്‌ പറയുന്നതിനങ്ങനെ: 19കാരനായ മുഹമ്മദ്‌ റസല്‍ പ്ലസ്‌ ടുവിന്‌ ശേഷം തട്ടിപ്പ്‌ പരിപാടികളുമായി രംഗത്ത്‌ വരികയായിരുന്നു. സ്‌ത്രീകളെ പ്രേമം നടിച്ച്‌ വശത്താക്കുകയും പിന്നീട്‌ പണലവും സ്വര്‍ണവും തട്ടിയിടുക്കുക എന്നതാണ്‌ പ്രതിയുടെ രീതി. രണ്ട്‌ മാസം മുന്‍പ്‌ തൊടുപുഴയിലെ ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നും ഫോണ്‍ റീചാര്‍ജ്‌ ചെയ്‌ത പെരിങ്ങാശേരി സ്വദേശിനിയുടെ ഫോണ്‍ നമ്പര്‍ തന്ത്രത്തില്‍ സംഘടിപ്പിച്ചു. മിഡ്‌ കോള്‍ വിട്ട്‌ ഈ 19കാരിയുടമായി പ്രണ ബന്ധം സ്ഥാപിച്ചെടുത്തു. പിന്നീട്‌ രണ്ട്‌ പവന്റെയും ഒന്നേ മുക്കാല്‍ പവന്റെയും രണ്ട്‌ മാല പ്രതി കൈക്കലാക്കി. കടമായി വാങ്ങിയ മാല തിരികെ നല്‍കണമെന്ന്‌ പെണ്‍കുട്ടി ആവശ്യപ്പെട്ടു. അപ്പോള്‍ പ്രതി ഭീഷണിയുടെ സ്വരം ഉയര്‍ത്തി. യുവതിയുടെ നഗ്ന ചിത്രം മൊബൈല്‍ ഫോണിലുണ്ടെന്നും ഇത്‌ ലോകരെ മുഴുവന്‍ കാണിക്കുമെന്ന്‌ ഭീഷണപ്പെടുത്തി. ഇതേത്തുടര്‍ന്ന്‌ പെണ്‍കുട്ടി സംഭവം ബന്ധുക്കളോട്‌ പറഞ്ഞു. ബന്ധുക്കല്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ്‌ നടത്തിയ അന്വേഷണത്തല്‍ വണ്ണപ്പുറത്ത്‌ വച്ച്‌ ഇയാളെ പിടികൂടി. ചോദ്യം ചെയ്യലില്‍ നിരവധി തട്ടിപ്പിന്‍ഖറെ കഥകണാണ്‌ ലഭിച്ചിരിക്കുന്നത്‌. നഗരത്തിലെ ഒരു കടയില്‍ നിന്നും ലാപ്‌ ടോപ്പ്‌ മോഷണം പോയതുള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ട്‌. പോലീസ്‌ കസ്റ്റഡിയിലിരിക്കെ പ്രതിയുടെ ഫോണിലേക്ക്‌ നിരവധി യുവതികള്‍ വിളിച്ചിരുന്നു. ഭര്‍ത്താവ്‌ വിദേശത്ത്‌ ജോലി ചെയ്യുന്ന യുവതികളും വീട്ടമ്മമാരും ഇതില്‍പ്പെടും. തിരുവന്തപുരത്ത്‌ മൂക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്‌.

Loading...