ലൗ ജിഹാദ്: യുവതി ആത്മഹത്യ ചെയ്തു

നെയ്യാറ്റിൻകര: പ്രേമിച്ച പുരുഷനൊപ്പം ഇറങ്ങിത്തിരിച്ച രേവതിക്ക് ഒടുവിൽ ഉപേക്ഷിക്കേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള അനുഭവങ്ങളായിരുന്നു വിവാഹശേഷം രേവതിയെ കാത്തിരുന്നത്. ആറു വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ രണ്ട് കുട്ടികളും ജനിച്ചു. വെള്ളറട മുള്ളലുവിള എം.എസ് ഭവനിൽ പ്രതാപചന്ദ്രന്റെയും പ്രസന്നയുടെയും മകളും അമരവിള താന്നിമൂട്ടിൽ ഷിബുവിന്റെ ഭാര്യയുമായ രേവതി കഴിഞ്ഞ മാർച്ച് 16ന് ഉച്ചയോടെയാണ് തന്റെ വീട്ടിലെ കുളിമുറിയുടെ കഴുക്കോലിൽ തൂങ്ങി മരിച്ചത്.

അന്യമതത്തിൽപ്പെട്ടയാളായിരുന്നു രേവതിയുടെ ഭർത്താവ് ഷിബു . വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെയാണ് രേവതി ഷിബുവിനൊപ്പം ഇറങ്ങിപ്പുറപ്പെട്ടത്. ദാമ്പത്യം തുടങ്ങി രണ്ട് വർഷമായതോടെ ഷിബുവിന്റെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി. സമ്പന്ന കുടുംബത്തിലെ അംഗമായ ഇയാൾ സത്രീധനത്തിന്റെ പേരു പറഞ്ഞാണ് ആദ്യം പ്രശ്നങ്ങൾ തുടങ്ങിയത്. അവസാനം രേവതിയിൽ നിന്ന് മകനെ വരെ ഷിബു അകറ്റി. രേവതിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ച ഷിബു മകനുമായി ഫോണിൽ സംസാരിക്കാനുള്ള അവസരം പോലും രേവതിക്ക് നൽകിയിരുന്നില്ല. ഇതാണ് രേവതിയെ ഏറ്റവും ദു:ഖിപ്പിച്ചത്.

Loading...

തന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു മാറണമെന്ന് പറഞ്ഞ് ഭർത്താവ് നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് രേവതി ജീവനൊടുക്കിയത്. ഭർത്താവിന് മറ്റൊരു സത്രീയുമായുള്ള ബന്ധത്തെപ്പറ്റിയും രേവതിയുടെ ആത്മഹത്യാകുറിപ്പിലുണ്ട്.

നല്ലൊരു ജീവിതം കൊതിച്ച് ഇറങ്ങിപ്പുറപ്പെട്ട രേവതി ലൗ ജിഹാദിന്റെ ഇരയോ?

രേവതി ലൗ ജിഹാദിന്റെ ഇരയാണെന്നാണ് നാട്ടിൽ ഇപ്പോൾ പ്രചരിക്കുന്നത്. പൊലീസും ഇക്കാര്യം ഭാഗികമായെങ്കിലും സമ്മതിക്കുന്നു. ഷിബുവുമായി ഇപ്പോൾ അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന സ്ത്രീയും അന്യമതത്തിൽപ്പെട്ടതായതുകൊണ്ടാണ് വിശ്വഹിന്ദുപരിഷത്ത് ഉൾപ്പെടെയുള്ളവര്‍ ഷിബുവിനെതിരെ ലൗ ജിഹാദ് ആരോപണവുമായി രംഗത്തെത്തിയത്.