സുധാകരനെതിരെ മമ്പറം ദിവാകരൻ; എല്ലാം തുറന്ന് പറയാൻ തുടങ്ങിയാൽ താങ്ങില്ലെന്ന് മമ്പറം

കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെതിരെ ആഞ്ഞടിച്ച് മമ്പറം ദിവാകരൻ രം​ഗത്തെത്തി.കെ സുധാകരൻ കെ പി സി സി അധ്യക്ഷനാകാൻ യോഗ്യനല്ലെന്നും താൻ എല്ലാം തുറന്ന് പറയാൻ തുടങ്ങിയാൽ സുധാകരൻ താങ്ങില്ലെന്നുമാണ് മമ്പറം ദിവാകരൻ പറയുന്നത്.പാർട്ടിയിൽ നിന്ന് പുറക്കപ്പെട്ടത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് മമ്പറം ദിവാകരൻ കെ സുധാകരനെതിരെ ആഞ്ഞടിച്ചത്.കെ സുധാകരൻ കെ പി സി സി പ്രസിഡന്റ് ആയതിന് ശേഷം തന്നെ ലക്ഷ്യം വച്ചാണ് പ്രവർത്തിച്ചതെന്ന് മമ്പറം ദിവാകരൻ പറഞ്ഞു.കെ പി സി സി അധ്യക്ഷനാകാനുള്ള യോഗ്യത കെ സുധാകരനില്ല.അത് അറിയാവുന്നത് കൊണ്ട് സുധാകരനെ പ്രസിഡന്റ് ആക്കാതിരിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും മമ്പറം ദിവാകരൻ പറഞ്ഞു.

കെ സുധാകരനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ആർക്ക് പരിശോധിച്ചാലും ബോധ്യപ്പെടുന്ന വസ്തുതയാണ്.കെ കരുണാകരൻ ട്രസ്റ്റെന്ന തട്ടിക്കൂട്ട് ട്രസ്റ്റുണ്ടാക്കി കെ സുധാകരൻ അതിനെ സ്വകാര്യ കമ്പനിയാക്കിയെന്നും മമ്പറം ദിവാകരൻ പറഞ്ഞു. തന്റെ വിയർപ്പിൽ കെട്ടിപ്പൊക്കിയ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ നിന്നും തന്നെ പുറത്താക്കാനാണ് സുധാകരൻ ശ്രമിച്ചത്.പാർട്ടിയിൽ നിന്നും പുറത്താക്കാൻ തനിക്കെതിരെ ആരോപിച്ച കുറ്റം കെട്ടി ചമച്ചതാണ്.ആശുപത്രി തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കരുതെന്ന് പാർട്ടി നേരിട്ടോ രേഖാമൂലമോ ആവശ്യപ്പെട്ടിട്ടില്ലെന്നും മമ്പറം ദിവാകരൻ വ്യക്തമാക്കി.

Loading...