ജലക്ഷാമത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ കുടിവെള്ളമെത്തിച്ച് മമ്മൂട്ടി

ആലപ്പുഴ. ആലപ്പുഴയിലെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നവ മേഖലയില്‍ സഹായഹസ്തവുമായി മമ്മൂട്ടി. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലാണ് സഹായം എത്തിച്ചത്. മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയറാണ് സഹായം എത്തിച്ചത്. തൃശ്ശ്യരിലെ സിപി ട്രസ്റ്റുമായി സഹകരിച്ചാണ് ജലവിതരണം.

കഴിഞ്ഞ 12 ദിവസമായി വെള്ളം ലഭിക്കാതെ ആലപ്പുഴയിലെ ജനങ്ങഴള്‍ ബുദ്ധിമുട്ടുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കുന്നത് വരെ സഹായം എത്തിക്കുവനാണ് തീരുമാനം. ആലപ്പുഴയിലെ ജനങ്ങള്‍ വെള്ളം ഇല്ലാതെ ബുദ്ധിമുട്ടുന്നുവെന്ന വാര്‍ത്ത അറിഞ്ഞ് മമ്മൂട്ടി നേരിട്ട് വിളിക്കുകയായിരുന്നുവെന്ന് സിപി ട്രസ്റ്റ് ചെയര്‍മാന്‍ സിപി സാലിഹ് പറഞ്ഞു.

Loading...

തുടര്‍ന്ന് ആലപ്പുഴയില്‍ വെള്ളം വിതരണം ചെയ്യുന്നതിനുള്ള തീരുമാനം എടുക്കുകയായിരുന്നു. 12 ദിവസംമായി വെള്ളം ലഭിക്കാത ജനങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. സന്നദ്ധ സേവന രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ മമ്മൂട്ടി നടത്തുന്നുണ്ട്.