യുവാവ് ലഹരി മരുന്നുമായി പിടിയിൽ; പിടികൂടിയത് എംഡിഎംഎ

തൃശ്ശൂർ: ലഹരിമരുന്നുമായി യുവാവിനെ പിടികൂടി. എംഡിഎംഎയുമായാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 200 ​ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ചാവക്കാട്, മണത്തല സ്വദേശി ബുർഹാനുദ്ദീൻ ആണ് പിടിയിലായത്.മണ്ണുത്തി പോലീസും തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.