യുവതിയേ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ.

തൃശൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെയും രക്ഷിക്കാനെത്തിയ വീട്ടമ്മമാരടക്കം അഞ്ചു പേരെയും കാറിടിച്ചു കൊലപ്പെടുത്താന്‍ പ്രതിയെ അറസ്റ്റു ചെയ്തു. ചേര്‍പ്പ് ചേനം സ്വദേശി പുതുപ്പുള്ളില്‍ ഷിബിനെ പളനിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.

ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ അരിമ്പൂര്‍ കുന്നത്തങ്ങാടി കോവില്‍ റോഡിലാണു സംഭവം. ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന യുവതിയെ പിന്നാലെ കാറിലെത്തിയ യുവാവ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡരികിലേക്കു വീണ യുവതിയുടെ നിലവിളിയും കാറിന്റെ ശബ്ദവും കേട്ട് അയല്‍പക്കത്തുണ്ടായിരുന്ന വീട്ടമ്മമാരടക്കമുള്ളവര്‍ ഓടിയെത്തി. അപ്പോഴേക്കും കാര്‍ മുമ്പോട്ട് ഓടിച്ചു പോയിരുന്നു.
യുവതിയെ ആശുപത്രിയിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കാര്‍ അമിതവേഗത്തില്‍ തിരിച്ചെത്തി റോഡില്‍ നിന്ന എല്ലാവരെയും ഇടിച്ചു തെറിപ്പിച്ചു. മൂന്നു പേര്‍ കാറിന്റെ ചില്ലിനു മുകളിലേക്കു വീണ ശേഷം റോഡിലേക്കു തെറിച്ചുവീണു. ഇതിനിടെ യുവതിയുടെ മേല്‍ വീണ്ടും കാര്‍ കയറി. തുടര്‍ന്ന് അരിമ്പൂര്‍ ഭാഗത്തേക്കു പാഞ്ഞ കാറിനു മുന്നില്‍നിന്നു രണ്ടു പേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Loading...