മദര്‍ തെരേസ യുടെ മാദ്ധ്യസ്ഥത്തില്‍ നടന്ന രണ്ടാമത്തെ അത്ഭുതവും വത്തിക്കാന്‍ സ്ഥിരീകരിച്ചു. ഇതു ക്രിസ്മസ്സ് സമാനമാണെന്നു കല്‍ക്കട്ടയിലെ ആര്‍ച്ചു ബിഷപ്പു .ഇനി വിശുദ്ധ പദവിയിലേക്കു ഉടനെ തന്നെ കല്‍കട്ടയുടെ അമ്മ ഉയര്‍ത്തപെടും. ആ ധന്യ നിമിഷത്തിനായി ഇന്തയിലെ ഓരോ വിശ്വാസിയും കാത്തിരിക്കുകയാണു.

മദറിന്റെ ഫീസ്റ്റ് ദിവസമായ സെപ്റ്റംബര്‍ 5 ന്റെ തലേദിവസം തന്നെ വിശുദ്ധപദവിയിലേയ്കു ഉയര്‍ത്തുന്ന ചടങ്ങു സഘടിപ്പിക്കപെടുമെന്നാണു കരുതുന്നത്. വിശുദ്ധ പ്രഖ്യാപനം നടത്താന്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ കല്‍കട്ടയിലെത്തിയാല്‍ അതും ഒരു ചരിത്രമാകും.

Loading...

2008 ഇല്‍ ആണു അല്‍ഭുതത്തിനു ആസ്പദമായ സംഭവം നടന്നത്. ഒരു ബ്രസീലിയന്‍  പൗരന്റെ തലച്ചോറിലെ അണുബാധയും വൃക്ക തകരാറുമാണു മദര്‍ തെരേസയുടെ മാദ്ധ്യസ്ഥപ്രാര്‍ത്ഥനയാല്‍ സൗഖ്യപെട്ടതു.

വത്തിക്കാന്‍ പ്രഖ്യാപനത്തോട് കല്‍ക്കട്ടയിലെ ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു.

” വിശുദ്ധ പ്രഖ്യാപനത്തിനു മുമ്പു തന്നെ ഞങ്ങള്‍ക്കു മദര്‍ തെരേസ വിശുദ്ധയാണു! ഞങ്ങള്‍ക്കിപ്പോള്‍ വലിയ സന്തോഷമായി, ഇതിലും വലിയ ക്രിസ്സ്മസ്സ് സമ്മാനം ലഭിക്കാനില്ല”

കല്‍ക്കട്ടയിലെ പാവപെട്ട ചേരിനിവാസികള്‍ക്കു വേണ്ടി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച മദര്‍ തെരെസ 1997ല്‍ 87 വയസ്സുള്ളപ്പോഴാണു ഈ ഭൗതിക ലോകത്തോട് വിടപറഞ്ഞത്. മാസിഡോണീയ റീപ്പബ്ലികിലെ (പഴയ അല്‍ബേനിയ ) സ്കോപ്ജി പട്ടണത്തില്‍ ജനിച്ച മദര്‍ മിഷിനറി പ്രവര്‍ത്തനത്തിനായി കല്‍ക്കട്ടയില്‍ വന്നതായിരുന്നു. കുറച്ചുകാലം അദ്ധ്യാപികയായി പ്രവര്‍ത്തിച്ചുവെങ്കിലും തന്റെ ദൈവവിളീ തിരിച്ചറിഞ്ഞു ചേരിനിവാസികള്‍ക്കായി ഒരു സന്യാസ സമൂഹം സ്ഥാപിക്കുകയായിരുന്നു. ജോണ്‍ പോള്‍ രണ്ടാമനില്‍ നിന്നു മദറിനു നല്ല പ്രോല്‍സാഹനവും പിന്തുണയും ലഭിച്ചിരുന്നു. വത്തികാന്‍ സിറ്റീയുടെ അകത്ത് അവരുടെ മിഷിനറി സമൂഹവും ഉണ്ടായിരുന്നു.

സമാധാനത്തിനുള്ള നോബല്‍ സമ്മാനമടക്കം നിരവധി അംഗീകാരങ്ങള്‍ മദറിനെ തേടിയെത്തിയിരുന്നു. സാധാരണ മരിച്ചു അഞ്ചു വര്‍ഷം കഴിഞ്ഞാലാണു വിശുദ്ധ നാമകരണപരിപാടികള്‍ ആരംഭിക്കുക എന്നാല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ 18 മാസത്തിനു ശേഷം അതു ആരംഭിക്കുകയും 2003 ഇല്‍ തന്നെ വാഴ്ത്തപെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു.

കത്തോലിക്ക സഭയുടെ പാരമ്പര്യ മനുസരിച്ചു വാഴ്ത്തപെട്ടതു എന്നു പ്രഖ്യാപിക്കാന്‍ ഒരു അല്‍ഭുതം വേണം. പിന്നെ വാഴ്തപെട്ടതായതിനു ശേഷം വേറേ ഒരു അല്‍ഭുതവും നടന്നാല്‍ മാത്രമേ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ സാധിക്കുകയുള്ളൂ. ഈ അല്‍ഭുതങ്ങള്‍ മെഡിക്കല്‍ അല്‍ഭുതമായിരിക്കണം. ഇപ്പോള്‍ അതും നടന്നതായി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വിശുദ്ധ നാമകരണ ചടങ്ങിനു ഇനി ഒരു ഔപചാരികത മാത്രമേ അവശേഷിക്കുന്നുള്ളൂ.