കാലിഫോർണിയ: അമേരിക്കയിൽ കാണാതായിരുന്ന ആന്ധ്രാ സ്വദേശിയായ വിദ്യാർത്ഥിയെ കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി ഒന്ന് മുതൽ കാണാതായിരുന്ന തിരുപ്പതി സ്വദേശിയായ പ്രവീൺ ഗല്ലയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിഫോർണിയ സർവകലാശാലയിലെ പി.ജി വിദ്യാർത്ഥിയാണ് 23കാരനായ പ്രവീൺ ഗല്ല.

മരണകാരണം വ്യക്തമായിട്ടില്ല. ചില വിഷയങ്ങളിൽ പരാജയപ്പെട്ടത് മൂലമുണ്ടായ കടുത്ത വിഷാദത്തിലായിരുന്നു പ്രവീൺ എന്നാണ് സൂചന. സർവകലാശാല സ്ഥിതിചെയ്യുന്ന ഫുള്ളർടോണിൽ നിന്നാണ് യുവാവിനെ കാണാതായത്. ഇതേ തുടർന്ന് പൊലീസ് തിരച്ചിൽ ആരംഭിയ്ക്കുകയായിരുന്നു.

Loading...