പോക്സോ കേസിൽ ജാമ്യാപേക്ഷയുമായി മോൻസൺ മാവുങ്കൽ ഹൈക്കോടതിയിൽ

കൊച്ചി: പോക്സോ കേസ്സിൽ ജാമ്യാപേക്ഷയുമായി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഹൈക്കോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് മോൻസൺ ജാമ്യാപേക്ഷയിൽ ആരോപിച്ചു. പുരവസ്തുതട്ടിപ്പ് കേസിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പെൺകുട്ടി തനിക്കെതിരെ മൊഴി നൽകിയത് എന്നാണ് മോൻസൻ്റെ വാദം. ജാമ്യഹർജി കോടതി പിന്നീട് പരിഗണിക്കും. പരാതിയെ തുടർന്ന് കഴിഞ്ഞ നവംബർ ഒന്നിന് അറസ്റ്റിലായ മോൻസണ് കീഴ്ക്കോടതികൾ ജാമ്യം അനുവദിച്ചിരുന്നില്ല.മോൻസന്റെ കലൂരിലെ സൗന്ദര്യവർധക ചികിത്സാ കേന്ദ്രത്തിൽ ജോലിചെയ്തിരുന്ന സ്ത്രീയുടെ മകളെ പീഡിപ്പിച്ചതിനാണ് എറണാകുളം നോർത്ത് പോലീസാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.