പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ താമസസ്ഥലത്ത് മരണമടഞ്ഞ പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു. 30 വർഷമായി ഇവിടെ സ്വകാര്യ കമ്പനിയിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. നാല് വർഷം മുമ്പാണ് അജി അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.

മെയ് നാലിന് റിയാദിന് സമീപം ശഖറ എന്ന സ്ഥലത്തെ താമസസ്ഥലത്താണ് എറണാകുളം പറവൂർ മന്നം എടയാറ്റ് വീട്ടിൽ അജയകുമാർ എന്ന അജി ആണ് മരിച്ചത്. ഭാര്യ: ശ്രീന. മക്കൾ: ആർച്ച, നികേതന. പിതാവ്: അടയാറ്റ് ബാലകൃഷ്ണൻ. മാതാവ്: ഭവാനി. സഹോദരങ്ങൾ: രത്നാകരൻ, ദിനേശൻ, അനിൽ കുമാർ, ഷെല്ലി.

Loading...