മകന്‍ തൂങ്ങി മരിച്ചതിന്റെ ആഘാതം; രോഗ ബാധിതയായ അമ്മയും മരിച്ചു

കരുനാഗപ്പള്ളി: 15 വയസ്സുള്ള മകന്‍ ആത്മഹത്യ ചെയ്തതില്‍ മനോവിഷമം താങ്ങാനാകാതെ മാതാവ്​ ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരില്‍ വീട്ടില്‍ മധുവിന്റെ ഭാര്യ സന്ധ്യ (38) ആണ് മകന്‍ ആദിത്യന്‍ (15) ജീവനൊടുക്കിയതറിഞ്ഞു ഹൃദയം പൊട്ടി മരിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യനെ ചൊവ്വാഴ്ച പുലര്‍ച്ച വീടിന് സമീപം പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.അമിതമായി മൊബൈലില്‍ ഗെയിം കളിച്ചതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യനെ മരിച്ച നിലയില്‍ കണ്ടത്.മരണവാര്‍ത്തയറിഞ്ഞ്​ തളര്‍ന്നുവീണ സന്ധ്യക്ക്​ രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

Loading...

തുടര്‍ന്ന് ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ അടിയന്തര ചികിത്സക്ക്​ വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.