സംഗീത ആരാധകരുടെ പ്രിയഗായിക സുജാത മോഹന്‍ അറുപതാം പിറന്നാള്‍ നിറവില്‍

മലയാളികളുടെ പ്രിയഗായിക സുജാത മോഹന്‍ അറുപതാം പിറന്നാള്‍ നിറവില്‍. മലയാളികള്‍ മാത്രമല്ല രാജ്യത്തിനും അകത്തും പുറത്തും നിരവധി ആരാധകര്‍ നെഞ്ചിലേറ്റുന്ന ശബ്ദമാണ് സുജാതയുടെത്. കഴിഞ്ഞ നാലര പതിറ്റാണ്ടായി ഇന്ത്യന്‍ സംഗീത ലോകത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന സൂജാതക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

സംഗീത- സിനിമ ലോകത്തിന് പുറമേ ആരാധകരും ആശംസകളുമായി എത്തുന്നു. എല്ലാവരും പ്രായവിത്യാസമില്ലാതെ നെഞ്ചിലേറ്റുന്ന ശബ്ദമാണ് സുജാതയുടേത്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലും സുജാതയ്ക്ക് തന്റേതായ ഒരിടമുണ്ട്. എട്ടാം വയസ്സില്‍ സംഗീതം അഭ്യസിച്ച് തുടങ്ങിയ സുജാത 1963 മാര്‍ച്ച് 31ന് ഡോ വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായിട്ടാണ് കൊച്ചിയില്‍ ജനിച്ചത്.

Loading...

ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് സൂജാത പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. 1975ലാണ് ടൂറിസ്റ്റ് ബംഗ്ലാവ് പുറത്തിറങ്ങിയത്. അതേവര്‍ഷം തന്നെ യേശുദാസിനൊപ്പം കാമം ക്രോധം മോഹം എന്ന ചിത്രത്തിലും പാടി. ഈ ചിത്രത്തിലെ ഗാനമായ സ്വപ്‌നം കാണും പെണ്ണേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി അവസരങ്ങളാണ് സുജാതയെ തേടി എത്തിയത്. ഇവയെല്ലാം വലിയ ഹിറ്റുകളായി മാറി. ഇന്നും സംഗീത രംഗത്ത് തിളങ്ങുകയാണ് സുജാത.