ഫാഷന്‍ എന്നത് ആവിഷ്‌കാരവും അഭിപ്രായ സ്വാതന്ത്ര്യവുമാണ് ; ഉര്‍ഫിയുടെ അത്ര ധൈര്യമെനിക്കില്ല : കരീന കപൂര്‍

ബിഗ് ബോസിലെ മത്സരാർത്ഥിയായും പഞ്ച് ബീറ്റ് സീസൺ 2, മേരി ദുർഗ, ബഡേ ഭയ്യാ കി ദുൽഹനിയ, ബേപ്പന്ന തുടങ്ങിയ ടിവി ഷോകളിൽ അഭിനയിച്ചും ശ്രദ്ധേയയാണ് ഉർഫി ജാവേദ്. ഫാഷൻ ലോകത്തും ഉർഫി ജാവേദിന്റെ പേരിന് നല്ല തിളക്കമാണ്. എന്നാൽ താരത്തിന്റെ ഫാഷന് ആരാധകർ ഉള്ള അളവിൽ തന്നെ വിമർശകരും ഉണ്ട് എന്നതാണ് വസ്തുത.

ഇപ്പോള്‍ ഉര്‍ഫിയെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് സുന്ദരി കരീന കപൂര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഉര്‍ഫിയുടെ അത്ര ധൈര്യം തനിക്ക് ഇല്ല എന്നാണ് കരീന പറഞ്ഞത്. ഫാഷന്‍ എന്നത് ആവിഷ്‌കാരവും അഭിപ്രായ സ്വാതന്ത്ര്യവുമാണ്. ആ ആത്മവിശ്വാസമാണ് അവള്‍ പുറത്തെടുക്കുന്നത്. അവള്‍ ശരിക്കും രസകരവും അതിശയകരവുമാണെന്ന് ഞാന്‍ കരുതുന്നു. അവള്‍ എന്താണോ ആഗ്രഹിക്കുന്നത് അതാണ് അവള്‍ ചെയ്യുന്നത്.

Loading...

ഫാഷന്‍ എന്നു പറയുന്നത് അതുതന്നെയാണ്. നിങ്ങളുടെ ചര്‍മ്മത്തില്‍ നിങ്ങള്‍ വിശ്വാസിക്കുകയും ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്. എനിക്ക് ആ ആത്മവിശ്വാസം ഇഷ്ടപ്പെട്ടു. അവളുടെ ആത്മവിശ്വാസവും അവളുടെ നടപ്പും എനിക്ക് ഇഷ്ടമാണ്. ഹാറ്റ്‌സ് ഓഫ്. – കരീന പറഞ്ഞു.

എന്നാൽ കരീനയുടെ പോസ്റ്റ് കണ്ട ഉർഫി അക്ഷരാർത്ഥത്തിൽ ഞെട്ടി. പിന്നാലെ പ്രതികരണവും എത്തി.
എന്ത്, എന്നെ ഇഷ്ടമാണെന്നാണോ കരീന പറഞ്ഞത്? ഞാന്‍ മരിച്ചു. എനിക്കൊന്നും പറയാനില്ല, വാവ്. ഇത് ശരിക്കും സംഭവിച്ചതാണോ? ഉര്‍ഫി ട്വിറ്ററില്‍ കുറിച്ചു.