ഇതര മതസ്ഥര്‍ ആക്രമിക്കപ്പെടാന്‍ സാധ്യത; അസമില്‍ നബി ദിന റാലിക്ക് വിലക്ക്

ഗുവാഹട്ടി. അസമില്‍ നബി ദിന റാലിയ്ക്കും ഉച്ചഭാഷിണി ഉപയോഗത്തിനും സംസ്ഥാന സര്‍ക്കാര്‍. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. അസമിലെ മൂന്ന് ജില്ലകളിലാണ് ഉച്ചഭാഷിണിക്കും നബി ദിന റാലിക്കും വിലക്കുള്ളത്.

സച്ചാര്‍ ഹിയില്‍ കന്ദി, കരീംഗഞ്ച് എന്നി ജില്ലകളിലാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും. നബി ദിന റാലിക്കിടെ ഇതര മതസ്ഥര്‍ക്ക് നേരെ ആക്രമം ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു. ഇതര മതസ്ഥരുടെ സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണത്തിന് സാധ്യതയുള്ളതിനാലാണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Loading...

അതേസമയം ഘോഷയാത്രയ്ക്കും ഉച്ചഭാഷിണി ഉപോഗത്തിനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ അടിയന്തരമായി സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്‍വലിക്കുകയായിരുന്നു. നിര്‍ദേശം പാലിക്കുവാന്‍ മൂന്ന് ജില്ലകളിലെ എല്ലാ മസ്ജിദ് കള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതേസമയം സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് സച്ചാര്‍ ജുലൂസ് ഇ മുഹമ്മദി നബി ദിന റാലി റദ്ദാക്കി.