ഫേസ്ബുക്ക് സൃഷ്ടാവിന്റെ ഈ പുതിയ സൃഷ്ടിയെക്കുറിച്ചറിയാന്‍ ലോകത്തിന് ആകാംക്ഷ. സിലിക്കൺ വാലിയിലെ പുതിയ മന്ദിരത്തിലേക്ക് ഫേസ്ബുക്ക് ഓഫിസ് മാറ്റിയതോടെ കെട്ടിടത്തിന്റെ നിർമാണ ഭംഗിയാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാ വിഷയം. കെട്ടിടത്തിന്റെ ഔദ്യോഗിക ദൃശ്യങ്ങൾ ഫേസ്ബുക്ക് പുറത്തു വിട്ടിട്ടില്ലെങ്കിലും ജീവനക്കാർ സ്വന്തം പ്രൊഫൈലുകളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളാണ് കെട്ടിടത്തിന്റെ അപൂർവ രൂപകൽപന വെളിപ്പെടുത്തുന്നത്.

മാർക്ക് സുക്കർ ബർഗ് ഈ കെട്ടിടത്തെക്കുറിച്ച് തിങ്കളാഴ്ച ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ. ‘ഇതൊരു സംഭവമാണ്’. ആ വാക്കുകൾക്കപ്പുറം സുക്കർ ബർഗോ ഫേസ്ബുക്ക് കമ്പനിയോ കെട്ടിടത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടില്ല. എന്നാൽ ഫ്രാങ്ക് ഗേരി എന്ന ലോക പ്രശസ്ത ശിൽപി രൂപകൽപന ചെയ്ത കെട്ടിടം നിർമാണത്തിലെ അത്ഭുതങ്ങളിലൊന്നാണെന്ന് ജീവനക്കാർ പ്രസിദ്ധീകരിച്ച ചിതങ്ങൾ തെളിയിക്കുന്നു.

Loading...

വർണങ്ങൾ നിറഞ്ഞ ഇടനാഴികൾ. ഒൻപത് ഏക്കർ വിസ്തൃതിയുൽ മേൽക്കൂരയിൽ ഒരു പാർക്ക്. ജീവനക്കാർക്ക് ഇടവേളകളിൽ വിശ്രമിക്കാൻ കടൽത്തീരത്ത് കസേരകൾ, ഊഞ്ഞാൽ കട്ടിലുകൾ അങ്ങനെ ആരെയും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് പുതിയ ഓഫീസിലുള്ളതെന്നാണ് വിവരം.

4.3 ലക്ഷം ചതുരശ്ര അടിയാണ് കെട്ടിടം. ഓരോ മുറിയിലും വെളിച്ചവും കാറ്റും പുറത്തു നിന്ന് നേരിട്ട് എത്തുന്ന വിധത്തിലാണ് രൂപകൽപന. സിലിക്കൺ വാലിയിലെ ഈ കെട്ടിടത്തിന്റെ നിർമാണച്ചെലവും ഫേസ്ബുക്ക് വെളിപ്പെടുത്തിയിട്ടില്ല. ഒരു ഫോട്ടോ എങ്കിലുമൊ അല്ലെങ്കില്‍ അകലെ നിന്നെങ്കിലുമൊ ഈ കെട്ടിടം ഒന്നു കണ്ടാല്‍ മതിയെന്ന താല്പര്യത്തിലാണ് ഫേസ്ബുക്ക് ആരാധകര്‍.