ഈസ്റ്റ് പോര്‍ട്ട് (ന്യൂയോര്‍ക്ക്): എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുടുക എന്ന പഴമൊഴി കേട്ടിട്ടുണ്ട്. ഇനിയത് മൂട്ടയെ കൊല്ലാന്‍ കാറുകത്തിക്കുക എന്നും പറഞ്ഞുപരത്താം. അതാണ് ഒരു ന്യൂയോര്‍ക്കുകാരന്‍ ചെയ്തത്. സ്കാട്ട് കേമറി എന്ന ന്യൂയോര്‍ക്കുകാരന്‍ വാടകയ്ക്കെടുത്ത കാറില്‍ നിറയെ മൂട്ടകള്‍. മൂട്ട അദ്ദേഹം അതില്‍ കയറിയിരുന്നപ്പോള്‍ മുതല്‍ കുത്താനും ആരംഭിച്ചു. bed bugഅദ്ദേഹം അതിന്റെ സീറ്റില്‍ കൈയ്യില്‍ കിട്ടിയ തുണികള്‍ ഇട്ട് ഇരുന്നു നോക്കി. മൂട്ട അതും തുരന്ന് സ്കാട്ടിനെ കുത്തി. സഹികെട്ട സ്കാട്ട് കുടിക്കാനായി കാറില്‍ കരുതിയിരുന്ന വിസ്‌കിക്കുപ്പി തുറന്ന് കാറിന്റെ സീറ്റുകളില്‍ തളിച്ചു. മൂട്ടയുടെ കുത്ത് അല്പം ശമിച്ചു. എന്നാല്‍ സീറ്റില്‍ സുഖമായിരുന്ന് ഒരു സിഗരറ്റ് കത്തിച്ചേക്കാം എന്ന് അദ്ദേഹം കരുതി. സിഗരറ്റിനു തീകൊളുത്തുകയും കാറ് മൊത്തം കത്താനും ആരംഭിച്ചു. ഒരു പാര്‍ക്കിങ് ലോട്ടില്‍ വച്ചായിരുന്നു ഈ സംഭവം. കാറിലെ തീ പടര്‍ന്നു പിടിച്ച് അടുത്തുകിടന്നിരുന്ന രണ്ടു കാറുകളും കൂടെ കത്തി. പോസീസ് എത്തിയപ്പോഴേക്കും സ്കാട്ട് സുരക്ഷിതമായി കാറില്‍ നിന്നിറങ്ങി മാറിയിരുന്നു. തുടര്‍ന്ന് പൊള്ളലിനു ചിത്സിക്കുവാന്‍ സ്കാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ കാറിനു തീവെച്ച കേസ് സ്കാട്ടിനെതിരെ ചാര്‍ജ് ചെയ്തിട്ടുമുണ്ട്.