ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് ഫൈനലില്‍

ഓക്‌ലന്‍ഡ്: ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്ക ഇനിയും കാത്തിരിക്കണം. നാലാം വട്ടവും സെമിയില്‍ പുറത്താവാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിധി. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഡെയ്ല്‍ സ്റ്റെയിനെ ഈഡന്‍ പാര്‍ക്കിന് മുകളിലൂടെ സിക്‌സറിന് പറത്തിയ ഗ്രാന്‍ഡ് എലിയട്ട് ന്യൂസിലന്‍ഡിന് സമ്മാനിച്ചത് ചരിത്ര വിജയമാണ്. ഫൈനല്‍ കളിക്കാന്‍ 43 ഓവറില്‍ 298 റണ്‍സ് അടിക്കേണ്ടിയിരുന്ന കിവീസ് ഒരു പന്ത് ബാക്കിനില്‍ക്കേയാണ് വിജയം നേടിയത്. 73 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും അടക്കം 84 റണ്‍സോടെ പുറത്താകാതെ നിന്ന എലിയട്ടാണ് മാന്‍ ഓഫ് ദ മാച്ച്.

മഴയെ തുടര്‍ന്ന് 43 ഓവറായി കുറച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ 281 എന്ന സ്‌കോറിനെതിരെ ന്യൂസിലന്‍ഡിന് 298 റണ്‍സ് എടുക്കണമായിരുന്നു. നിര്‍ണായക സമയത്ത് സമചിത്തതയോടെ കളിച്ച കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ 41.2 ഓവറില്‍ ടീമിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 281/5 (43 ഓവര്‍); ന്യൂസിലന്‍ഡ് 299/6 (42.5 ഓവര്‍).

Loading...