നികേഷ് കുമാറിനെ അറസ്റ്റു ചെയ്തു.

കേരളത്തിലേ മുതിർന്ന മാധ്യമ പ്രവർത്തകനും, റിപ്പോർട്ടർ ചാനലിന്റെ തലവനുമായ നികേഷ് കുമാറിനേ അറസ്റ്റുചെയ്തു. അദ്ദയനികുതി ഉദ്യോഗസ്ഥരുടേയും സെയിൽടാക്സ് അധികൃതരുടേയും റയ്ഡിനേതുടർന്നാണ്‌ അറസ്റ്റ്. 15കോടിയിലധികം പരസ്യ ഇനത്തിൽ ചാനലിനു ലഭിച്ച് വരുമാനത്തിൽനിന്നും സർവീസ് ടാക്സ് വെട്ടിച്ചതിനാണ്‌ അറസ്റ്റ്. അദ്ദേഹത്തേ ചോദ്യം ചെയ്യലിനു ശേഷം ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ തന്നെ സൂക്ഷിക്കുകയാണ്‌. ഒന്നരകോടിയോളം രൂപ അടച്ചാൽ ജാമ്യത്തിൽ വിടാം എന്ന് പറയുന്നുണ്ടെങ്കിലും ചെയ്തത് കുറ്റകൃത്യമായി കണ്ട് നിയമനടപടികൾ വേണമെന്നും അഭിപ്രായമുണ്ട്. ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും അറിയുവാൻ സാധിച്ചത് 2വഴികളാണ്‌ ബന്ധപ്പെട്ട അധികൃതർക്ക് മുമ്പിലുള്ളത്. 1.സാംബത്തിക കുറ്റകൃത്യപ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉൾപ്പെട്ടതിനാൽ അറസ്റ്റ് രേഖപ്പെടുത്തി കോടതയോയിൽ ഹാജരാക്കുക. 2. വെട്ടിപ്പു നടത്തിയ തുക വസൂലാക്കി കേസ് ഒത്തുതീർക്കുക. ഇതിലേതാണ്‌ തീരുമാനിക്കുകയെന്ന് കേരളാ സർക്കാരിന്റെ നിലപാടിനേ ആശ്രയിച്ചിരിക്കും.

ഇന്നു രാവിലെ ചാനലിന്റെ കളമശ്ശേരിയിലുള്ള ഓഫീസിലെത്തിയ സെന്‍ട്രല്‍ എക്‌സൈസ് സംഘം നികേഷ് കുമാറിനെ ക്യാബിനിനുള്ളില്‍ തടഞ്ഞു വച്ചുവെന്നും നികേഷിനെ ചാനലിലെ മറ്റാരുമായും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നുമാണ് അറിയാനാവുന്നത്. ഇന്ന് വൈകുന്നേരത്തിനകം ഒന്നരക്കോടി രൂപ അടച്ചില്ലെങ്കില്‍ നിക്ഷേഷിനെ റിമാന്‍ഡ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അന്തരിച്ച സിഎംപി നേതാവ് എംവി രാഘവന്റെ മകനാണ് നികേഷ് കുമാര്‍. ജീവനക്കാരിൽനിന്നും പിരിക്കുന്ന പി.എഫ് ആനുകൂല്യങ്ങളുടെ ഫണ്ട് സർക്കാരിലേ ബന്ധപ്പെട്ട വകുപ്പിലേക്ക് അടക്കാതിരിക്കത് തൊഴിൽ നിയമ ലംഘനമായും കേസെടുത്തിരിക്കുകയാണ്‌. കൂടാതെ വിവിധ ഇനങ്ങളിൽ പണം സ്വീകരിക്കാൻ വ്യാജമായ നമ്പറിൽ അടിച്ചിരിക്കുന്ന രസീതുകൾ, കണക്കിലേ തിരിമറികൾ, സർക്കാരിലേക്കും ആദായ വകുപ്പിനും നല്കുന്ന കണക്കിലേ ക്രമക്കേടുകൾ എന്നിവയുടെ ഫയലുകളും പിടിച്ചെടുത്തിട്ടുണ്ട്.

Loading...