നികേഷ് കുമാറിനുവേണ്ടി പിണറായി വിജയൻ. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം.

കൊച്ചി. നികുതി തട്ടിപ്പിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ മേധാവി നികേഷ് കുമാറിനേ ന്യൂ​‍ായീകരിച്ച് പിണറായി വിജയൻ. ഇത് മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള കടന്നുകയാറ്റമാണെന്നും കേന്ദ്രസര്‍ക്കാരിന് കീഴിലെ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന നീക്കം അതിരുവിട്ടതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റവുമാണെന്ന് പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു സസ്ഥാനത്തേ മുതിർന്ന മാധ്യമ പ്രവർത്തകൻ ആയിട്ടുകൂടി നികേഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതിഷേധം ഒരിടത്തും ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്‌. മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങൾ പ്രധാനപ്പെട്ട ഈ വാർത്ത മുക്കുകയും ചെയ്തു. ഓൺലൈൻ മാധ്യമങ്ങൾ മാത്രമാണ്‌ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നത്.

മാധ്യമ സ്ഥാപനം ആയാല്‍ നികുതി അടയ്‌ക്കേണ്ടതില്ല എന്ന് അഭിപ്രായമില്ല. അതിനുള്ള സാവകാശം നല്‍കുന്നതിനു പകരം ബന്ദിയാക്കിയും പോലീസ് നടപടിയിലൂടെയും പിടിച്ച പിടിയില്‍ തുക ഈടാക്കും എന്ന ഹുങ്ക് അമിതാധികാര പ്രയോഗമായേ കാണാന്‍ കഴിയൂവെന്നും പിണറായി പറഞ്ഞു. ഒരു സമൂഹത്തില്‍ ഇരട്ടനീതി പാടില്ല. സേവന നികുതി കുടിശ്ശികയുടെ പേരില്‍ മാധ്യമ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും ഉത്തരവാദിത്തനിര്‍വഹണം തടസ്സപ്പെടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും പിണറായി പുറത്തിറക്കിയ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നുപിണറായി വിജയന്‍ അല്ലാതെ മറ്റു രാഷ്ട്രീയ നേതാക്കളാരും ഇതുവരെ നികേഷിനു വേണ്ടി രംഗത്തെതിയിട്ടില്ല.

Loading...

ഇന്ത്യാവിഷന്റെ ഓഫീസിലും കഴിഞ്ഞമാസം സെന്‍ട്രല്‍ എക്‌സൈസ് റെയ്ഡ് നടത്തിയിരുന്നു. ചാനലിന്റെ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖിയെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യാവിഷന്‍ ചാനല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വാര്‍ത്തകളൊന്നും സംപ്രേഷണം ചെയ്തിരുന്നില്ല. ജീവനക്കാര്‍ക്ക് മൂന്ന് മാസമായി ശമ്പളം കിട്ടിയിട്ടില്ല. സമരത്തിലുള്ള മാധ്യമ പ്രവര്‍ത്തകരോട് ചര്‍ച്ചക്ക് പോലും ചാനല്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ചാനല്‍ പ്രവര്‍ത്തനം നിലച്ചിട്ടും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരാന്‍ പോലും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. പഴയ ചെയര്‍മാനും നിലവിലെ ഡയറക്ടറുമായ കേരള സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്‍ കയ്യൊഴിഞ്ഞ മട്ടാണ്. താന്‍ സാങ്കേതികമായി മാത്രമായിരുന്നു ചാനലിന്റെ ചെയര്‍മാന്‍ എന്നാണ് മുനീര്‍ നല്‍കുന്ന വിശദീകരണം.