75കാരിയെ ചങ്ങലയ്ക്കിട്ടു തല്ലി ; കൊടും ക്രൂരത ഭൂമിയും പുരയിടവും തട്ടിയെടുക്കാന്‍

തൃശൂര്‍: എഴുപത്തിയ‍ഞ്ചുകാരിയെ ചങ്ങലയ്ക്കിട്ട് മര്‍ദിച്ചു. തൃശൂർ ചാഴൂര്‍ സ്വദേശിനി അമ്മിണിയാണ് മര്‍ദനത്തിനിരയായത്. വീട്ടുവളപ്പിലെ തൊഴുത്തിലാണ് ചങ്ങലയ്ക്കിട്ടതെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ സഹോദരന്റെ ഭാര്യയും മകളും അറസ്റ്റിലായി. ക്രൂരമര്‍ദനം പത്തു സെന്റ് ഭൂമിയും പുരയിടവും തട്ടിയെടുക്കാൻ വേണ്ടിയാണെന്നാണ് വിവരം.

കഴിഞ്ഞ ഒരു മാസമായി ക്രൂര പീഡനം നടത്തിവരികയായിരുന്നു. ഇതിനിടെ സംഭവം നാട്ടുകാരിൽ ചിലർ പോലീസിനെ അറിയിക്കുകയായിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടു. അവശ നിലയിലായിരുന്ന അമ്മിണിയെ പോലീസ് ആശുപത്രിയിൽ എത്തിച്ചു.

Loading...

സംഭവത്തിൽ അമ്മിണിയുടെ സഹോദരന്റെ ഭാര്യ ഭവാനിയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും അമ്മിണിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ആക്രമണത്തിന് ഇരയായ അമ്മിണി അവിവാഹിതയാണ്.