കൊച്ചി: വിമാന  ടിക്കറ്റിന്റെ പേരിൽ വൻ തട്ടിപ്പും കൊള്ളയും. ഈസി ഗോ ട്രിപ്പ് ഡോട് (EasyGoTrip.com )കോം എന്ന സൈറ്റുവഴിയാണ്‌ ജനങ്ങളുടെ  ടിക്കറ്റ് കാശും ബാങ്ക് അക്കൗണ്ടും കൊള്ള ചെയ്യുന്നത്. ഈ സൈറ്റ് വഴി ചീന്നൈയിൽ നിന്നും ദില്ലിയിലേക്ക്  ടിക്കറ്റ് എടുത്ത കെ.എം മനോജ്ജ് കുമാർ എന്ന മലയാളിക്ക് 12990 രൂപ ടികറ്റ് ബുക്കിങ്ങിനായി.

ടികറ്റ് ബുക്ക് ചെയ്യുന്നതോടെ തട്ടിപ്പുകാർ രംഗത്തുവരും. അന്നു തന്നെയൊ പിറ്റേന്നോ ഈ സൈറ്റുകാർ  ടിക്കറ്റ് ബുക്ക് ചെയ്ത ആളെ വിളിക്കുകയായി. ടികറ്റ് തുക റീഫണ്ട് ചെയ്യുമെന്നും ടികറ്റ് കൺഫർമേഷൻ അല്ലെന്നും പറയും. തുക തിരികെ കിട്ടാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വാങ്ങിയ ശേഷം ആ അക്കൗണ്ടിലെ മുഴുവൻ പണവും അടിച്ചു മാറ്റും. തട്ടിപ്പിനിരയായവർ പാലക്കാട്ടും, ഇടക്കര, മലപ്പുറം എന്നിവിടങ്ങളിലും ഉണ്ട്. അതിനാൽ ഈ EasyGoTrip.com  സൈറ്റ് വഴി ടികറ്റെടുക്കുന്നവർ ജാഗ്രത പാലിക്കുക. പണി പിറകേ വരും.

Loading...
WE ARE FIRST IN MALAYALAM
WE ARE FIRST IN MALAYALAM

തട്ടിപ്പിനിരയാവർ നല്കിയ പരാതിയിൽ ഗോവ പോലീസ് അന്വേഷണം നടത്തുകയാണ്‌.ഗോവ കേന്ദ്രീകരിച്ചാണ്‌ പ്രതികൾ പ്രവർത്തിക്കുന്നതെന്നും ജെ.സി ട്രാവൽസ് എന്ന പേരുപയോഗിച്ചാണ്‌ രേഖകൾ എന്നും തെളിഞ്ഞിട്ടുണ്ട്. തട്ടിപ്പ് സംഘത്തിന്റെ പിടിയിൽ വീണാൽ ബാങ്ക് അക്കൗണ്ട് ഏത് രാജ്യത്തേയാണേലും കൊള്ളയടിച്ചതു തന്നെ.

പോലീസിന്റെ അന്വേഷണത്തിൽ EasyGoTrip.com  എന്ന  ടികറ്റ് ബുക്കിങ്ങ് സൈറ്റിന്‌ സ്ഥിരമായ വിലാസം ഇല്ല. തപാൽ വിലാസവും ഇല്ല. കടലാസു കമ്പിനിയെന്ന് ചുരുക്കം. ജനങ്ങൾ ഇവരുടെ ചതിക്കുഴിയിൽ വീഴാതെ പരമാവധി ആളുകളിലേക്ക് ഈ വിവരം എത്തിക്കനമെന്നും പോലീസ് അധികൃതർ അഭ്യർഥിക്കുന്നു.