ഇന്ത്യന്‍ യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

ഹാനോവര്‍ (എം.ഡി): ഡങ്കിന്‍ ഡോണറ്റിലെ ജോലിക്കാരി 21 വയസുളള പലക്ക്‌ പട്ടേല്‍ എന്ന യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ഭര്‍ത്താവ്‌ ബദ്രോഷ്‌ കുമാര്‍ ചേതന്‍ ഭായ്‌ പട്ടേല്‍ എന്ന 24 കാരനെ കണ്ടെത്താനുളള തിരച്ചില്‍ പൊലീസ്‌ ഊര്‍ജ്‌ജിതപ്പെടുത്തി.

മേരിലാന്റിലെ ഹാനോവര്‍ മില്‍സ്‌ ബിലവഡല്‍ സ്‌ഥിതി ചെയ്യുന്ന ഡങ്കിന്‍ ഡോണറ്റ്‌ കട ഞായറാഴ്‌ച തുറക്കാതിരുന്നതിനെ തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ കടയ്ക്കകത്ത്‌ തലക്ക്‌ മ രകമായ മുറിവേറ്റ്‌ മരിച്ചു കിടക്കുന്ന പലക്കിനെയാണ്‌ കണ്ടെത്തിയത്‌.

Loading...

ഇന്ന്‌ ഏപ്രില്‍ 13 ന്‌ ആന്‍ അരുണ്ടല്‍ കൌണ്ടി പൊലീസ്‌ വക്‌താവ്‌ ജസ്‌റ്റിന്‍ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയതാണി വിവരം.

കടക്ക്‌ സമീപമുളള അപ്പാര്‍ട്ട്‌മെന്റിലാണ്‌ ഇരുവരും താമസിച്ചിരുന്നത്‌. കുടുംബ കലഹത്തെതുടര്‍ന്നുളള കൊലപാതകമാകാം എന്നാണ്‌ പൊലീസ്‌ കരുതുന്നത്‌. പ്രതി സമീപ പ്രദേശത്ത്‌ ഉണ്ടാകും എന്നാണ്‌ പൊലീസ്‌ നിഗമമനം.

പട്ടേലിനെ കണ്ടെത്താന്‍ പൊലീസ്‌ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ പൊലീസ്‌ ഡിറ്റക്‌റ്റീവ്‌ കെല്ലി ഹാര്‍ഡിങ്ങിനെ 410 222 4743 എന്ന നമ്പറിലോ, ടിപ്‌ ലൈന്‍ 410 222 4700 നമ്പറിലോ ബന്ധപ്പെടണമെന്ന്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.