ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് പുതിയ ഭാരവാഹികളായി

ദുബൈ: ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി യുടെ 2015-2018 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെമ്മുക്കന്‍ യാഹുമോന്‍ (പ്രസിഡന്‍റ്), പി.വി നാസര്‍ (ജന:സെക്രട്ടറി), മുസ്തഫ വേങ്ങര (ട്രഷറര്‍), ഇ.ആര്‍ അലി മാസ്റ്റര്‍,ഒ.ടി സലാം,കെ.പി.എ സലാം,കുഞ്ഞിമോന്‍ എരമംഗലം,ഹംസ കവുണ്ണിയില്‍ എന്നവര്‍ വൈസ് പ്രസിഡന്‍റമാരായും നിഹ്മത്തുള്ള മങ്കട,സിദ്ദീഖ് കാലൊടി,കരീം കാലടി,വി.കെ റഷീദ്,ജലീല്‍ കൊണ്ടോട്ടി,ജമാല്‍ കെ.എം എന്നിവര്‍ സെക്രട്ടറിമാരായും കൌണ്‍സില്‍ ഐക്യകണ്ടെനെ തെരഞ്ഞെടുത്തു. മുഹമ്മദ് വെട്ടുകാട് റിട്ടേണിംഗ് ഓഫിസറും,അബ്ദുല്‍ ഖാദര്‍ അരിപ്പാബ്ര, മജീദ്‌ മടക്കിമല എന്നിവര്‍ നിരീഷകരുമായിരുന്നു. സമാപന കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്‍റ് ആര്‍.ഷുക്കൂര്‍ ആദ്യക്ഷത വഹിച്ചു,സെക്രട്ടറി നിഹ്മതുള്ള മങ്കട വാര്‍ഷിക റിപ്പോര്‍ട്ടും,ട്രഷറര്‍ മുസ്തഫ വേങ്ങര വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഇബ്രാഹിം എളേറ്റില്‍, പി.കെ അന്‍വര്‍ നഹ,മുഹമ്മദ്‌ വെന്നിയൂര്‍,മുസ്തഫ തിരൂര്‍,മുസ്തഫ അല്‍ കത്താല്‍,അള്‍ട്ടിമ സൈനുദ്ദീന്‍,അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റര്‍,ആവയില്‍ ഉമ്മര്‍ എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. ഷമീം ചെറിയമുണ്ടം സ്വഗതവും പി.വി നാസര്‍ നന്ദിയും പറഞ്ഞു.