പിസി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനം ഇന്ന്‌: മുഖ്യമന്ത്രി

തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ വിധി നാളത്തേക്കു മാറ്റി. വിട്ടുവീഴ്ചകളില്ലാതെ ജോര്‍ജും മാണിയും. തീരുമാനം വൈകിപ്പിച്ച് ഉമ്മന്‍ ചാണ്ടി ഉരുണ്ടുകളിക്കുന്നു. കെ.എം മാണിയുടെ പരാതിയില്‍ പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റുന്നതില്‍ തീരുമാനം നാളെ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ് ആവശ്യം മുഖ്യമന്ത്രിക്ക് തള്ളാനാവാത്തതിനാല്‍ ജോര്‍ജിന് സ്ഥാനം നഷ്ടമാകാനാണ് സാധ്യത.

നേരത്തെ യുഡിഎഫ് നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് മുഖ്യമന്ത്രിയെ കെ എം മാണി അറിയിച്ചു.യോഗത്തില്‍ മാണി ക്ഷുഭിതനായി സംസാരിച്ചു. തന്റെ പോരാട്ടം തുടരുമെന്നും ഒരു വിട്ട് വീഴ്ചയ്ക്കുമില്ലെന്നും പി സി ജോര്‍ജ്ജും വ്യക്തമാക്കി. നല്ലമനസ്സുള്ള കേരളാ കോണ്‍ണഗ്രസ് തനിക്കൊപ്പം ഉണ്ടാകും പി സി ജോര്‍ജ് പറഞ്ഞു.

Loading...

സെക്യുലര്‍ രൂപീകരിക്കാന്‍ അനുവദിച്ചാലേ രാജിവെക്കൂ. പരമാവധി വിട്ടുവീഴ്ച ചെയ്യണണെന്ന് ജോര്‍ജിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. കെഎം മാണി കടുംപിടിത്തംതുടരുന്നതായും നേതാക്കള്‍ ജോര്‍ജിനെ അറിയിച്ചു. ചര്‍ച്ചക്ക് ശേഷം പികെ കുഞ്ഞാലിക്കുട്ടിയുടെ ചേംബറില്‍ ജോര്‍ജ് കാത്തിരിക്കുന്നു. മാണിയുമായി നേതാക്കളുടെ ചര്‍ച്ച അല്‍പസമയത്തിനകം. ജോര്‍ജുമായും നേതാക്കള്‍ വീണ്ടും ചര്‍ച്ച നടത്തും