രാഷ്ട്രീയ കേരളത്തെ മൊത്തം കളങ്കപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിച്ച സരിതയുടെ കത്ത് ഇന്ന് മാധ്യമങ്ങള്‍ ആഘോഷിക്കുന്നു. കത്തില്‍ ജോസ് കെ. മാണിയെയും മറ്റ് അനേകം രാഷ്ട്രീയ പ്രമുഖരെയും സരിത മറനീക്കി കാണിക്കുന്നു. ശരിയാണ് മാണികുടുംബത്തിന് ഇത് ശനിദിശതന്നെ! പുത്രന്‍ എന്നു പറഞ്ഞാല്‍ ‘പും’ നാമമാകുന്ന നരകത്തില്‍ നിന്നും അച്ഛനെ രക്ഷിക്കുന്നവന്‍ എന്നാണ്. ഇവിടെ അത് മറിച്ചാണ് മാണിക്കു സംഭവിച്ചത്. പുത്രനെ ഉദ്ധരിക്കാന്‍ നടന്നതാണ് കഴിവുറ്റ ഒരു നേതാവിന്റെ പതനത്തിനു പിന്നില്‍. അതെന്തുമാവട്ടെ; എന്നാല്‍ ഈ കത്ത് പുറത്തുവന്ന ഇന്നത്തെ രാഷ്ട്രീയ സ്ഥിതി കണക്കിലെടുത്താല്‍ ഇതുകൊണ്ട് ആനന്ദം അനുഭവിക്കുന്നവര്‍ ആര്? എന്തുകൊണ്ട് 24 പേജുള്ള കത്തിന്റെ വെറും 3 പേജ് മാത്രം പരസ്യപ്പെടുത്തി.

pillaiകത്തിന്റെ പൂര്‍ണരൂപം ബാലകൃഷ്ണപിള്ളയുടെ പക്കലുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. സരിതയെ ജാമ്യത്തില്‍ ഇറക്കിയ സമയം മുതല്‍ കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ മറയ്ക്കുന്നതുപോലെ എല്ലാവിധ സുരക്ഷിതത്വവും, സൗകര്യങ്ങളും നല്‍കി പരിപാലിച്ചത് ബാലകൃഷ്ണപിള്ളയായിരുന്നുവെന്നത് മലയാളക്കരയില്‍ ജനിച്ച ഏതൊരു കൊച്ചുകുട്ടിക്കും സരിതയെയെന്നപോലെ അറിയാം. കൂടാതെ മാണിയെ കേസില്‍ കുടുക്കാന്‍ ബിജു രാധാകൃഷ്ണനുമായി പിള്ള നടത്തിയ സംവദത്തിന്റെ ശബ്ദരേഖയും എല്ലാവരും കേട്ടതാണ്. അതില്‍ കൂടി പിള്ളയ്ക്ക് മാണിയോടുള്ള ശത്രുത മനസിലാക്കാവുന്നതേയുള്ളു. കൂടാതെ താന്‍ ജയിലില്‍ പോയ സമയത്ത് ചങ്കുംവിരിച്ച് ആനന്ദിച്ചു നടന്ന മാണിയോട് പിള്ളയ്ക്ക് ഒരു അസൂയയുമുണ്ട്. മാണിയെ അട്ടിമറിക്കാന്‍ തുരങ്കം തീര്‍ക്കുന്ന തുരപ്പനെപ്പോലെയായിരുന്നു പിള്ള. അപ്പോള്‍ പിള്ളയാണോ ഇതിന്റെ പിന്നില്‍.

Loading...

അടുത്തതായി സംശയിക്കേണ്ടത് പി.സി ജോര്‍ജിനെയാണ്. മാണിയോട് പിണക്കമുണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും മാണിയെന്ന പെര് മുഴുവന്‍ പറയാറില്ല. ആദ്യത്തെ ഒരക്ഷരത്തില്‍ നിര്‍ത്തും പലപ്പോഴും.pc geoge അത് സ്നേഹം കൊണ്ടാണെന്ന് ശത്രുക്കള്‍ പറയാറുമുണ്ട്. ഈ അടുത്തകാലത്ത് തന്നെ വളരെ വേദനിപ്പിച്ച മാണിക്കിട്ട് ഒരു പണികൊടുത്താല്‍ കൊള്ളാമെന്ന് ജോര്‍ജിനും ഒരു താല്പര്യം ഉണ്ടായില്ലെങ്കിലെ അത്ഭുതമുള്ളു. കൂടാതെ ഈ കത്ത് മുഴുവന്‍ അദ്ദേഹം വായിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. കൂടുതല്‍ കളിച്ചാല്‍ തന്റെ കൈവശമുള്ള തെളിവുകള്‍ പുറംലോകത്തിനു കാട്ടിക്കൊടുക്കുമെന്നൊരു ഭീഷണിയും അടുത്തകാലത്ത് ജോര്‍ജ് നടത്തിയിരുന്നു. അതുതന്നെയുമല്ല ജോര്‍ജിന് പിടിക്കുന്നിടം ജയിക്കാന്‍ ഇതുപോലൊരു ഭീഷണി ആവശ്യവുമാണ്. കൂടാതെ ഒരു സഹ്യപര്‍വതകാളയെപ്പോലെ എന്തും പറയാനും പ്രവര്‍ത്തിക്കാനുമുള്ള ചങ്കൂറ്റം ജോര്‍ജിന് അല്പം കൂടുതലുമാണ്. അപ്പോള്‍ ജോര്‍ജ് ആണോ ഈ കത്തിന്റെ പിന്നില്‍ …

oommen chandy_700x357ഇനി സംശയിക്കേണ്ടത് നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ തന്നെ! അദ്ദേഹത്തിനാണ് ഇതുപോലൊരു നാടകം നടത്തേണ്ടതിന്റെ പ്രധാന ആവശ്യം. എന്തുകൊണ്ട് പി.സി ജോര്‍ജിനെതിരെ ഒരു നടപടി എടുക്കുന്നതിന് ഉമ്മന്‍ ചാണ്ടി മടിക്കുന്നു. ഉമ്മന്‍ ചാണ്ടിക്കറിയാം പി.സി ജോര്‍ജ് പോയാല്‍ നിലവിലുള്ള ഭൂരിപക്ഷം കുറയുമെന്ന്. അദ്ദേഹത്തിനു മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ആ ഭൂരിപക്ഷം നിലനിര്‍ത്തിയേ മതിയാവൂ. തന്മൂലം പി.സി ജോര്‍ജിനെ കളയാന്‍ അദ്ദേഹത്തിനു പറ്റില്ല. കൂടാതെ ജോര്‍ജിനെ തള്ളിക്കളയണമെന്ന ആവശ്യവുമായി ശഠിച്ചു നില്‍ക്കുന്ന മാണിയെ തണുപ്പിക്കണമെങ്കില്‍ മാണിക്കിട്ട് ഒരു കൊട്ട് കൊടുത്തേ മതിയാവൂ! അതിനുള്ള തുറുപ്പു ചീട്ടല്ലേ ഈ സരിതയുടെ കത്ത് എന്നുവേണമെങ്കിലും നമുക്ക് അനുമാനിക്കാവുന്നതാണ്.

ഇവരില്‍ ആരെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂ! …

എന്തായാലും അടുത്ത കാലത്ത് കേരളം ഇതുപോലൊരു ഭരണം കണ്ടിട്ടില്ല. അധികാരത്തിലേറിയ നാള്‍മുതല്‍ അഴിമതിയുടെയും വ്യഭിചാരത്തിന്റെയും മാത്രം കഥകളാണ് കേള്‍ക്കാനുള്ളത്. പലപ്പോഴും തോന്നും ഇവര്‍ക്ക് അഴിമതി നടത്താനും വ്യഭിചരിക്കാനും മാത്രമാണോ അവിടെ തിരുവനന്തപുരത്തുള്ള ആ മന്ദിരമെന്ന്. മൂങ്ങാമൂളികളായ പ്രതിപക്ഷം ഉള്ളപ്പോള്‍ ആര്‍ക്ക് ആരെ ഭയപ്പെടണം. കാട്ടിലെ തടി തേവരുടെ ആന.

ഈ അഴിമതികളും, സരിതയെയും വിറ്റ് മാധ്യമങ്ങള്‍ പണക്കാരാകുന്നു. എന്നാല്‍ ഇതെല്ലാം കണ്ടും കേട്ടും പ്രവാസി മലയാളികള്‍ക്ക് തങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് പറയാന്‍ പോലും നാണക്കേടായിരിക്കുന്നു. കേരളത്തില്‍ എല്ലായിടത്തും സദാചാരവാദികളും നിയമം കൈയ്യിലെടുക്കുന്ന അവരുടെ പോലീസും ഉണ്ട്. എന്തേ ആ സദാചാരവാദികള്‍ ഈ രാഷ്ട്രീയക്കാരെ വിസ്മരിച്ചു കളയുന്നു. കലികാലം! സരിതകാലം!