ഗര്‍ഭിണി ആയപ്പോള്‍ ആദ്യം ഒളിച്ചുവെക്കാമെന്ന് കരുതി, പിന്നെ എല്ലാരോടും പറയാന്‍ തീരുമാനിച്ചു;പേളി മാണി

മലയാളികള്‍ക്ക് പ്രിയങ്കരിയായ അവതാരകയും നടിയുമാണ് പേളി മാണി. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ മുതല്‍ പേളിയുടെയും ശ്രീനിഷിന്‍റെയും പ്രണയം മുതല്‍ വിവാഹം വരെ എല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതവുമാണ്. ഇപ്പോ‍ഴിതാ പേളി ഗര്‍ഭിണിയായ വാര്‍ത്തയും സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ കേട്ടത്. എന്നാല്‍ താന്‍ ഗര്‍ഭിണി ആയപ്പോള്‍ ആദ്യം ആരെയും അറിയിക്കാതെയിരിക്കാം എന്ന് ആലോചിച്ചിരിന്നുവെന്നും പിന്നീട് പറയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പേളി വ്യക്തമാക്കുന്നു.താൻ ഗര്‍ഭിണി ആയ സമയത്ത് പോലും നെഗറ്റീവ് പ്രതികരണങ്ങള്‍ തന്നെ തേടിയെത്തി എന്ന് പറയുകയാണ് പേളി മാണി.

റിയാലിറ്റി ഷോ ശേഷം എനിക്ക് പബ്ലിക് ലൈഫ്, പ്രൈവറ്റ് ലൈഫ് എന്നൊന്നില്ല. ഞാനും ശ്രീനിയും തമ്മിലുള്ള ബന്ധം തുടങ്ങിയ കാലം മുതല്‍ എല്ലാം ആളുകള്‍ കാണുന്നതാണെന്നാണ് താരം പറയുന്നത്.ജനങ്ങൾക്ക് എന്റെ ലൈഫ് അറിയാം. അതുകൊണ്ട് കൂടുതല്‍ മറക്കാനും ഒളിക്കാനും ഒന്നും പറ്റില്ലെന്നും പേളി മാണി പറയുന്നു. ഗര്‍ഭിണി ആയപ്പോള്‍ ആദ്യം ആ വാര്‍ത്ത ഒളിച്ചുവെയ്ക്കാം എന്നാണ് ഓര്‍ത്തത്. ഡെലിവറി കഴിഞ്ഞ് അറിയിക്കാം എന്നോര്‍ത്തു. പിന്നെ അറിയിക്കാം എന്നോര്‍ത്തിരുന്നുവെന്നും പേളി മാണി.എപ്പോഴും പോസ്റ്റുകള്‍ക്ക് താഴെ വരുന്ന നല്ല കമന്റുകള്‍ മാത്രമാണ് ഞാന്‍ മനസ്സിലേക്ക് എടുക്കുന്നത്. ബാക്കി വെറുതെ വായിച്ചു കളയുകയാണ് പതിവ്.

Loading...

സൈബര്‍ ബുള്ളിയിംഗ് എല്ലാക്കാലത്തുമുണ്ട്. ഒരു ആര്‍ട്ടിസ്റ്റിനോ സെലബ്രിറ്റിയ്‌ക്കോ അതിനെ അഭിമുഖീകരിക്കാതെ ഇരിക്കാന്‍ ആവില്ല എന്നും താരം.നിങ്ങളും നെഗറ്റീവ് കമന്റുകളെ ഭയപ്പെടാതെ മുന്നോട്ടുപോവുക, വര്‍ഷങ്ങള്‍ കൊണ്ട് നമ്മള്‍ കരുത്തരാകും. ആളുകള്‍ എങ്ങനെയാണോ അതുപോലെ മനസ്സിലാക്കാന്‍ ശ്രമിക്കുക. എന്നെ സംബന്ധിച്ച്‌ ഞാനാണ് മാറിയത്. നല്ല കമന്റുകള്‍ മാത്രം ഞാന്‍ എന്‍ജോയ് ചെയ്യും. ചിലര്‍ വേദനിപ്പിക്കാന്‍ വേണ്ടി തന്നെ കമന്റ് ചെയ്യുന്നതാണ്, അത് കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യാറുള്ളതെന്നും നടി പറഞ്ഞു.