ദേശീയപതാക കത്തിച്ചു നിൽക്കുന്ന യുവാവിനെതിരെ പോലീസിൽ പരാതി നൽകി. സി ആർ നവീൻ കുമാർ, (പൈലറ്റ്) ഈ യുവാവിനെതിരെ നടപടിയെടുക്കണമെന്നാവാശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു യുവാവ് ദേശീയ പതാക കത്തിച്ചുപിടിച്ചു നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ദിലീപൻ മഹേന്ദ്ര എന്ന പ്രൊഫൈലിൽ നിന്നാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടത്. ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു.

Loading...

തമിഴ്‌നാട്ടിലെ നാഗപ്പBurning_PravasiShabdamട്ടണത്തെ ഒരു കോളേജിൽ പഠിക്കുകയാണ് ഈ ചെറുപ്പക്കാരൻ. പെരിയാർ ദ്രാവിഡ കഴകം എന്ന സംഘടനയുടെ പ്രവർത്തകനാണത്രെ ദിലീപൻ മഹേന്ദ്ര എന്ന ഈ ചെറുപ്പക്കാരൻ. സോഷ്യൽ മീഡിയയിലെ വിവിധ ഗ്രൂപ്പുകളിൽ ഇയാൾക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ഇതു ദേശവിരുദ്ധ പ്രവർത്തനമാണെന്നും ഈ യുവാവിനെ കണ്ടുപിടിക്കണമെന്നു ആവശ്യപ്പെട്ട് ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ യുവാവിന്റെ ചിത്രം ദേശവ്യാപകമായി തന്നെ ഷെയർ ചെയ്യുകയും കണ്ടുകിട്ടുന്നവർ പൊലീസിൽ അറിയിക്കണമെന്നും ചിലർ തന്റെ സെൽ ഫോൺ നമ്പർ വരെ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.

dileepan

ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സോഷ്യൽമീഡിയകളിൽ വൈറലായതിനു തുടർന്ന് ഈ ചിത്രം ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തിരുന്നു.