പാലക്കാട്: ഫാസിസത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് കഴിയില്ലെന്ന് മുസ്ലിംലീഗ് നിയമസഭാകക്ഷിനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളയാത്രയ്ക്ക് പാലക്കാട്ടെ വിവിധകേന്ദ്രങ്ങളിൽ നൽകിയ സ്വീകരണയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസ്സിനേ പ്രസക്തിയുള്ളൂ. ബി.ജെ.പി.യെ പുറത്താക്കണമെങ്കിൽ കോൺഗ്രസ്സിന്റെ കൂടെനിന്നേ മതിയാകൂ. രാജ്യത്ത് വളർന്നുവരുന്ന ഫാസിസത്തിനെതിരെ മുന്നേറ്റമുണ്ടാക്കി ബി.ജെ.പി.യെ തോല്പിക്കാൻ കോൺഗ്രസ്സിനുമാത്രമേ കഴിയൂ. വികസനം കൊണ്ടുവന്ന് പാവങ്ങളെ സഹായിച്ച യു.ഡി.എഫ്. സർക്കാർ തുടരണമോ ഭരിച്ചകാലത്ത് നിഷ്‌ക്രിയത്വം പാലിച്ച എൽ.ഡി.എഫ്. വരണമോയെന്ന് ചിന്തിക്കണം.

Loading...

കേരളത്തിൽ തങ്ങളുടെ ശത്രു ബി.ജെ.പി.യാണോ കോൺഗ്രസ്സാണോ എന്ന് തിരിച്ചറിയാൻപോലും കഴിയാത്ത അവസ്ഥയിലാണ് സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു. ഒട്ടും വിശ്വാസ്യതയില്ലാത്തവർ പറയുന്നതുകേട്ട് നിർത്താതെ ആരോപണങ്ങളുന്നയിക്കലാണ് എൽ.ഡി.എഫിന്റെ അജൻഡയെന്നും വികസനമാണ് യു.ഡി.എഫിന്റെ അജൻഡയെന്നും അദ്ദേഹം പറഞ്ഞു. പുതുക്കിപ്പണിയുന്ന പാലത്തിന്റെ തൂണുവലിച്ചാൽ ഒന്നും സംഭവിക്കില്ലെന്ന് കോവൂര് കുഞ്ഞുമോൻ എം.എൽ.എ.യുടെ രാജിയെ സൂചിപ്പിച്ച് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു