മെട്രോമാന് വേണ്ടി വോട്ട് തേടാൻ പ്രധാനമന്ത്രി നാളെ പാലക്കാടെത്തും

എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പാലക്കാട് എത്തും. പാലക്കാട് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി മെട്രോമാൻ ഇ ശ്രീധരന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി എത്തുന്നത്. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാർഗം കോട്ട മൈതാനിയിൽ എത്തും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. പ്രധാനമന്ത്രിയെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പാലക്കാട് ബിജെപി പ്രവർത്തകർ നടത്തിയിട്ടുള്ളത്. ഒരു ലക്ഷത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുക്കും എന്ന് ജില്ലാ അധ്യക്ഷൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ വരവിനോട് അനുബന്ധിച്ച് നഗരത്തിൽ പോലീസ് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Loading...