പോണ്‍ സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ പല ഭാഗങ്ങളിലായി ആളുകള്‍ വിവിധ നെറ്റ് വ്വര്‍ക്കുകളില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന 14 പോണ്‍ സൈറ്റുകള്‍ ലഭിക്കാനില്ലെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ എംടിഎന്‍എല്‍, ഏയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നീ നെറ്റുവര്‍ക്കുകളില്‍ Pornhub.com, Brazzers.com, Redtube.com, Bangbros.com എന്നീ സൈറ്റുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു എന്നാണ് കണ്ടത്. പോണ്‍ വ്യാപകമാകുന്നതിന് എതിരെ കമ്യൂണിക്കേഷന്‍ മന്ത്രാലയം നടത്തുന്ന രഹസ്യ ദൗത്യത്തിന്റെ ഭാഗമാണ് ഇതെന്നാണ് ടെക്ക് ലോകത്തെ പ്രമുഖര്‍ പറയുന്നത്.