ആദിപുരുഷിനെതിരെ അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി; ചിത്രം യാഥാര്‍ഥ്യത്തോട് നിരക്കാത്തത്

പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷിനെതിരെ അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി രംഗത്ത്. ചിത്രത്തില്‍ ശ്രീരാമനെയും ഹുമാനെയും രാവണനെയും യാഥാര്‍ഥ്യത്തോട് നിരക്കാത്ത രീതിയില്‍ ചിത്രീകരിച്ചിരിക്കുകയാണെന്ന് പൂജാരി പറയുന്നു. സിനിമ നിര്‍മ്മിക്കുന്നത് തെറ്റല്ല. എന്നാല്‍ വിവാദം ഉണ്ടാക്കുവാനയി ഒരു സിനിമ ചെയ്യുന്നത് ശരിയല്ലെന്നും പൂജാരി പറയുന്നു. അതേസമയം ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇതിന് സോഷ്യല്‍മീഡിയയില്‍ വലിയ പരിഹാസമാണ് ലഭിക്കുന്നത്.

എന്നാല്‍ ചിത്രത്തിന്റെ ടീസറിനെതിരെ ഉണ്ടാകുന്ന വിമര്‍ശനത്തില്‍ ഹൃദയം തകരുകയാണെന്ന് സംവിധായകന്‍ ഓം റൗട്ട് പറഞ്ഞു. ഇത് തീയേറ്ററിന് വേണ്ടി ഉണ്ടാക്കിയ ചിത്രമാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണത കിട്ടില്ല. 3ഡിയില്‍ കാണുമ്പോള്‍ അത് മനസ്സിലാകുമെന്നും സംവിധായകന്‍ പറയുന്നു. ചിത്രം പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റാണ്. രാമയണത്തെ അസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് 500 കോടിയാണ് മുതല്‍മുടക്ക്. സിനിമയിലെ മോശം വിഎഫ്എക്‌സ് ആണ് വിമര്‍ശനത്തിന് കാരണമായത്.

Loading...

ചിത്രത്തിനെതിരെ ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ വര്‍ദ്ധിച്ചതോടെ എന്‍വൈ വിഎഫ്എക്‌സ് വാല എന്ന സ്ഥാപനമാണ് വിഎഫ്എക്‌സ് ചെയ്യുന്നതന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പറഞ്ഞു.കൃതി സനോണ്‍ ആണ് ചിത്രത്തിവല്‍ നായിക. 2023 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.