മയക്കുമരുന്നിനായി മോഷണം; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

കോഴിക്കോട്. മയക്കുമരുന്ന് മേടിക്കുവാന്‍ ക്ഷേത്രക്കവര്‍ച്ചയും വാഹനമോഷണവും പതിവാക്കിയ അഞ്ച് വിദ്യാര്‍ഥികളെ പോലീസ് പിടിച്ചു. ദിവസങ്ങളായി പോലീസ് ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നു. ഇവരില്‍ നാല് പേരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. വെള്ളയില്‍ നാലുകുടിപ്പറമ്പ് ഷാഹിദ് അഫ്രിദിയാണ് പ്രായപൂര്‍ത്തിയായ വ്യക്തി. ഇയാള്‍ക്ക് 18 വയസാണെന്നും പോലീസ് പറയുന്നു. കൊയിലാണ്ടിയിലെ തിരുവങ്ങൂരിലെ ക്ഷേത്രപാലകന്‍ കോട്ട ക്ഷേത്രത്തില്‍ മോഷണം നടത്തിയത് തങ്ങളാണെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.

കൂടാതെ നിരവധി മോഷണങ്ങളാണ് സംഘം നടത്തിയത്. തിക്കോടിയില്‍ കടകളില്‍ മോഷണം നടത്തി, ബാലുശേരി, ഫറോക്ക്, നടക്കാവ്, വെള്ളയില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ഇവര്‍ മോഷണം നടത്തിയിരുന്നു. ഇരുചക്രവാഹനങ്ങളും സംഘം മോഷണം നടത്തിയിരുന്നു. കൂടാതെ വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍ക്കുന്ന പതിവും ഇവര്‍ക്കുള്ളതായിട്ടാണ് വിവരം. മോഷ്ടിക്ക് ലഭിക്കുന്ന പണം ലഹരിമരുന്ന് മേടിക്കുവനാണ് സംഘം ഉപയോഗിക്കുന്നത്. അതേസമയം കൂടുതല്‍ പണം ലഭിച്ചാല്‍ ഗോവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകും.

Loading...

പിടിയിലായ സംഘത്തിലെ നാല് പേരും കോഴിക്കോട് നഗരത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ്. ഇവര്‍ക്ക് പുറമെ 12 ഓളം വിദ്യാര്‍ഥികള്‍ ഇവരുടെ സംഘവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് പോലീസ് പറയുന്നു. സ്‌കൂള്‍ വിട്ടാല്‍ മാനാഞ്ചിറ പാര്‍ക്കിലാണ് ഇവര്‍ സംഘടിക്കുന്നത്. തുടര്‍ന്ന് രാത്രി വീട്ടില്‍ പോകുന്ന ഇവര്‍ വീട്ടുകാര്‍ അറിയാതെയാണ് മോഷണത്തിനായി വീട്ടില്‍ നിന്നും രാത്രി ഇറങ്ങുന്നത്. മോഷണത്തിന് മുമ്പ് ഇവര്‍ മയക്ക് മരുന്ന് ഉപയോഗിക്കും. സ്‌കൂട്ടറുകള്‍ മാത്രമാണ് സംഘം മോഷ്ടിക്കുന്നതെന്ന് പോലീസ് പറയുന്നു. കാരണം ഇവരില്‍ പലര്‍ക്കും ബൈക്ക് ഓടിക്കുവാന്‍ അറിയില്ലെന്നും പോലീസ് പറയുന്നു.