ആശിഷ് യെച്ചൂരിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശിഷിന്റെ അകാല മരണത്തില്‍ സീതാറാം യെച്ചൂരിയ്ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൊറോണ ബാധിച്ചതിനെത്തുടര്‍ന്നാണ് ആശിഷ് യെച്ചൂരിയുടെ മരണം. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം.

ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകനായിരുന്നു ആശിഷ്. കൊറോണ ബാധിച്ച ആശിഷിനെ ഗുഡ്ഗാവിലുള്ള മേദാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ആശിഷ്, ഏഷ്യാവില്‍ ഇംഗ്ലീഷിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മകന് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് സീതാറാം യെച്ചൂരിയും ക്വാറന്റൈനിലായിരുന്നു.

Loading...