പുറം നാട്ടിൽ ചുറ്റിയടിക്കാതെ മോദി കർഷകരുടെ കൃഷിയിടത്തിൽ പോകട്ടെ- രാഹുൽ ഗാന്ധി.

ദില്ലി: നരേന്ദ്രമോദിക്കും ബി.ജെ.പിക്കും എതിരെ രൂക്ഷവിമർശനം അഴിച്ചുവിട്ട് രാഹുൽ ഗാന്ധി. കോട്ടും സ്യൂട്ടും ഇട്ട സർക്കാരാണ്‌ രാജ്യം ഭരിക്കുന്നത്. അസമയത്ത് പെയ്ത മഴയിലും, കൃഷിനാശത്തിലും കർഷകരുടെ ആത്മഹത്യ നാലക്കത്തിലും കടന്നു. എന്നിട്ടും നമ്മുടെ പ്രധാനമന്ത്രി വിദേശത്ത് ഉലാത്തുകയാണ്‌. ചുറ്റിയടി അവസാനിപ്പിച്ച് തകർന്ന കർഷകരുടെ കൃഷിയിടത്തിലേക്ക് മോദി പോകണം. മനം നെന്ത് മരിച്ച കർഷകരുടെ കുടിലുകളിലേക്ക് പോകണം. ഹൃദയം പൊട്ടി മരിച്ച കർഷകർ കൊട്ടാരവാസവും, ആഢംബര ജീവിതവും നയിച്ചവരല്ല. രാഹുൽ പാർലിമെന്റിൽ തുറന്നടിച്ചു.

 

Loading...

ഇന്ത്യയ്ക്ക് നല്ലകാലം വരുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും തികഞ്ഞ പരാജയമാണ്. കര്‍ഷകരുടെ ഭൂമിയിലാണ് കോര്‍പറേറ്റുകളുടെ കണ്ണ്. പ്രധാനമന്ത്രി പറയുന്നു രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന്. എന്നാല്‍ കര്‍ഷകരെ പരിഗണിക്കാതെ ഇതെങ്ങനെ സാധ്യമാകും.

എന്നാല്‍ രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി അംഗങ്ങള്‍ പാര്‍ലമെന്റില്‍ ബഹളം വച്ചു. പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കിയതും കോട്ടും സ്യൂട്ടും ഇട്ട സര്‍ക്കാര്‍ തുടങ്ങിയ പരാമര്‍ശങ്ങളിലാണ് ബഹളം ഉണ്ടായത്. രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍ഷകരുടെ ഭൂമിയില്‍ നേരിട്ട് പോയി അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.