യു.ഡി.എഫില്‍ നിന്ന് ആളെ പിടിക്കാന്‍ സി.പി.എം ചാക്കും കൊണ്ട് ഇറങ്ങണ്ട: ചെന്നിത്തല

തിരുവനന്തുപുരം : യു.ഡി.എഫില്‍ നിന്ന് ആളുകളെ തട്ടിയെടുക്കാന്‍ സി.പി.ഐ(എം) ചാക്കും കൊണ്ട് ഇറങ്ങേണ്ടന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ജനതാദള്‍ യു.ഡിഎഫിന്റെ അഭിഭാജ്യ ഘടകമാണെന്നും പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ചെന്നിത്തല വ്യക്‌തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പോടെ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു) യു.ഡിഎഫ്‌ വിടുമെന്നും കഴിഞ്ഞ ദിവസം കോഴിക്കോട്‌ ചേര്‍ന്ന ജെ.ഡി.യു യോഗത്തില്‍ ധാരണയായതായി പുറത്തുവന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ജെ.ഡി.യു യു.ഡി.എഫില്‍ നിന്നും മൂന്നു നാലു മാസത്തിനുള്ളില്‍ പുറത്തുവരും. ഒക്‌ടോബര്‍ രണ്ടിനാണ്‌ തദ്ദേശസ്‌ഥാപനങ്ങളിലെ പുതിയ ഭരണസമിതി നിലവില്‍ വരുന്നത്‌. അതിന്‌ മുമ്പ്‌ തദ്ദേശതെരഞ്ഞെടുപ്പും നടക്കും. അതിന്‌ മുന്നോടിയായി ജെ.ഡി.യു മുന്നണി മാറിയേക്കുമെന്നും