48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് കിഴക്ക് മേഖലയില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും

ചെന്നൈ: വരുന്ന 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് കിഴക്ക് മേഖലയില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റ് പോണ്ടിച്ചേരിക്ക് സമീപമാണ് കര തൊട്ടത്. അതിന് ശേഷം ഇതിന്‍റെ ശക്തി ക്രമേണ കുറഞ്ഞുവരുന്നുണ്ട്. ഇത് ചുഴലിക്കാറ്റായി രൂപാന്തരപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് കാലവസ്ഥ നിരീക്ഷണ വകുപ്പ് വെള്ളിയാഴ്ച അറിയിച്ചത്.

തെക്ക് കിഴക്കന്‍ തമിഴ്നാട്ടിലും ഇപ്പോള്‍ മഴ ലഭിക്കുന്നുണ്ട്. ഇതില്‍ ധര്‍മ്മപുരി, കൃഷ്ണഗിരി, തിരുപ്പത്തൂര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. ഇത് മൂലമുള്ള പേമാരി രണ്ടു ദിവസം കൂടി തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ തുടരും കേന്ദ്ര കാലവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ ചെന്നൈ കേന്ദ്രം ഡയറക്ടര്‍ ഡോ. എസ് ബാലചന്ദ്രന്‍ എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.ഇപ്പോഴത്തെ അവസ്ഥയില്‍ പുതിയ ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് കിഴക്ക് മേഖലയില്‍ രൂപപ്പെടാനുള്ള സാധ്യത കാലവസ്ഥ വകുപ്പ് കാണുന്നു. ഇത് തമിഴ്നാട് തീരത്തേക്ക് നീങ്ങുവനാണ് സാധ്യത.

Loading...

കഴിഞ്ഞ ദിവസം തമിഴ്നാട് തീരത്ത് വീശിയടിച്ച കാറ്റില്‍ 3 പേര്‍ മരണപ്പെട്ടുവെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചത്. ചെന്നൈ ഗരത്തില്‍ പലഭാഗങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് നിലനില്‍ക്കുന്നുണ്ട്.കാര്യങ്ങള്‍ വിശദമായി നിരീക്ഷിച്ചുവരുകയാണ്, ഡിസംബര്‍ 1 മുതല്‍ മൂന്നുവരെ തമിഴ്നാട്, പോണ്ടിച്ചേരി തീരങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദ്ദം ഒരു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് ഐഎംഡി ചെന്നൈ കേന്ദ്രം ഡയറക്ടര്‍ പറയുന്നത്.