നെഹ്‌റുവിന്റെ കാലത്തെ ഇന്ത്യ അല്ല , ഇത് മോദിയുടെ പുതിയ ഇന്ത്യയാണ്: രാജ്യവർദ്ധൻ സിംഗ് റാത്തോഡ്

ഡൽഹി: കേന്ദ്രസർക്കാരിനെയും ഇന്ത്യൻ സൈന്യത്തെയും നിരന്തരം വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി ബിജെപി വക്താവ് രാജ്യവർദ്ധൻ സിംഗ് റാത്തോഡ്. രാഹുൽ ​ഗാന്ധി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം പടർത്താനും സൈനികരുടെ മനോവീര്യം തകർക്കാനുമാണ് ശ്രമിക്കുന്നത്. എന്നാൽ, ജവഹർലാൽ നെഹ്‌റുവിന്റെ 1962-ലെ ഇന്ത്യ അല്ല ഇത് എന്ന് രാജ്യവർദ്ധൻ സിംഗ് പ്രതികരിച്ചു.

രാഹുൽ ഗാന്ധി നിരന്തരം ഇന്ത്യൻ സൈന്യത്തെ വിലകുറച്ചു കാണുകയാണ്. ചൈന എന്ത് ചെയ്യുമെന്ന് തനിക്കറിയാം എന്നാണ് അദ്ദേഹം പറയുന്നത്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാജ്യത്ത് ആശയക്കുഴപ്പം പടർത്താനും ഇന്ത്യൻ സൈനികരുടെ മനോവീര്യം തകർക്കാനുമാണ് രാഹുൽ ശ്രമിക്കുന്നത്. ‘അതിർത്തിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന ചൈനീസ് പട്ടാളത്തെ ഇന്ത്യയുടെ സൈന്യം അടിച്ചോടിക്കുന്ന വീഡിയോ കണ്ട് രാഹുൽ ​ഗാന്ധി ഒഴികെ ഓരോ ഭാരതീയനും അഭിമാനിക്കുകയാണ്. രാഹുൽ ​ഗാന്ധിയും കുടുംബവും ചൈനയുമായി ധാരണാപത്രം ഒപ്പിട്ടതിന്റെ പിന്നാലെ ഇന്ത്യൻ സൈനികരുടെ വീര്യത്തെ സംശയിക്കുകയാണ് .

Loading...

ചൈനീസ് ആതിഥ്യമര്യാദയും ഫണ്ടും രാജീവ് ഗാന്ധി ഫൗണ്ടേഷൻ സ്വീകരിച്ചു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി കോൺ​ഗ്രസ് കരാറിൽ ഒപ്പിട്ടിട്ടുണ്ട്’ എന്നും രാജ്യവർദ്ധൻ സിംഗ് റാത്തോഡ് ആരോപിച്ചു. 1962-ൽ ചൈനയ്‌ക്ക് 37,242 ചതുരശ്ര കിലോമീറ്റർ വിട്ടു നൽകേണ്ടി വന്ന അദ്ദേഹത്തിന്റെ മുത്തശ്ശന്റെ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ. നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യയാണ് ഇത്. ദേശ സുരക്ഷയെ സംബന്ധിച്ച് നിരുത്തരവാദപരമായ പരാമർശങ്ങൾ രാഹുൽ ​ഗാന്ധി നടത്തരുതെന്നും രാജ്യവർദ്ധൻ സിംഗ് പറഞ്ഞു.