കെ സുധാകരനെതിരെ കേസെടുത്ത സംഭവം; അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തത് അപഹാസ്യമെന്ന് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിക്കെതിരെ നടത്തിയത് ആലങ്കാരികമായ പ്രസ്താവനയാണ് അദ്ദേഹം പിന്നീടത് പിൻവലിക്കുകയും ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല. ആ അധ്യായം അവിടെ അവസാനിക്കേണ്ടിയിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

പിണറായി പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ നടത്തിയ പദപ്രയോഗങ്ങൾ പൊതു സമൂഹം മറന്നിട്ടില്ല. ആരെ പേടിപ്പിക്കാനാണ് കേസ് എടുത്തത് എന്ന് മനസിലാക്കുന്നില്ല. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത്രത്തോളം അപഹാസ്യനാകരുത്. തൃക്കാക്കര തെരെഞ്ഞെടുപ്പിൽ സിംബതിനേടാനാണ് ഇതെങ്കിൽ, ഇതുകൊണ്ട് ഉമാ തോമസിൻ്റെ ഭൂരിപക്ഷം വർധിക്കുകയേയുള്ളുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കെ.സുധാകരനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി സെക്‌ഷൻ‍‍ 153ാം വകുപ്പുപ്രകാരമാണ് കേസെന്നു പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടു നൽകിയ പരാതിയിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

Loading...