28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്: രശ്മി ആർ നായർ

പിഎസ്സി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും ലിസ്റ്റ് റദ്ദാക്കിയ മനോവിഷമത്തിൽ യുവാവ് ആത്മഹത്യചെയ്ത സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം ഇതുവരെ മുക്തി നേടിയില്ല. യുവാവിന്റെ ആത്മഹത്യ വാർത്തയായിരിക്കെ വിവാദ പരാമർശവുമായി മോഡൽ രശ്മി ആർ നായർ വന്നപ്പോൾ സോഷ്യൽ മീഡിയ അവരെ വെറുതേ വിട്ടില്ല.രൂക്ഷമായി ആക്രമിച്ച് മര്യാദ പഠിപ്പിച്ചു.അനുവിന്റെ മരണത്തെ പോലും അപഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രശ്മി ആർ. നായർ. ഫെയ്സ്ബുക്കിൽ അവർ പങ്കുവച്ച കുറിച്ച് വിവാദമായതോടെ പിന്നീട് പോസ്റ്റ് പിൻവലിച്ചു.

തനിക്കറിവവുന്ന പണിയാണ്‌ രശ്മി ചെയ്യുന്നത് എന്നും എല്ലാവർക്കും ആ പണി അറിയത്തില്ല എന്നു വരെ വിമർശനം ഉയർന്നു.‘28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയിൽ ഓക്സിജൻ കുറവാണ്. വെറുതേ എന്തിനാണ് പാഴാക്കുന്നത്.’ ഇതായിരുന്നു രശ്മി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതിന് താഴെ രോഷവുമായി ഒട്ടേറെ പേരെത്തി.

Loading...

വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് പിഎസ്സി വഴി ജോലി കിട്ടുമെന്ന സ്വപനം നശിച്ച വേദനയിൽ ജീവനൊടുക്കിയത്. ഏറെ ദിവസങ്ങൾ നീണ്ടുനിന്ന മാനസിക സംഘർഷങ്ങൾക്കൊടുവിലാണ് അനു ആത്മഹത്യചെയ്തതെന്നാണ് വിവരം. ‘എല്ലാത്തിനും കാരണം ജോലിയില്ലായ്മ’ എന്ന് കുറിച്ച് വെച്ചാണ് അനു ആത്മഹത്യ ചെയ്തത്. കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദനപോലെ. എന്തു ചെയ്യണമെന്നറിയില്ല, കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ചഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ. അനു ആത്മഹത്യക്കുറുപ്പിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയായിരുന്നു.

ഇരുപത്തിയെട്ടു വയസ്സുകാരനായ അനുവിന് കഴിഞ്ഞ എക്സൈസ് പരീക്ഷയിൽ 77-ാം റാങ്ക് ലഭിച്ചിരുന്നു. എംകോം വരെ പഠിച്ച തനിക്ക് വീട്ടുകാരെ ആശ്രയിക്കേണ്ടിവരുന്നതിൽ ഏറെ വിഷമത്തിലായിരുന്നുവെന്ന് പലതവണ അനു പറഞ്ഞിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്. ഒരു ഗവണ്മെന്റ് ജോലിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടായിരുന്നു പഠിച്ചത്. എന്നാൽ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതു മുതൽ അനുവിന്റെ മാനസികനില തകർന്നനിലയിലായിരുന്നു എന്ന് സഹോദരൻ പറഞ്ഞു. കുറച്ചു ദിവസങ്ങളായി ആഹാരം കഴിക്കാതെ തന്റെ റൂമിൽനിന്നും പുറത്തിറങ്ങാത്ത അവസ്ഥയിലായിരുന്നു. ഇന്ന് രാവിലെ വിളിക്കാൻ റൂമിൽ പോയപ്പോഴാണ് അനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്ത്.