ബി ജെ പി യിലെ മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ക്ക് മുന്നില്‍ മരണ മണി മുഴക്കി ആര്‍ എസ് എസ് കേന്ദ്ര നേതൃത്വം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചോദിച്ച് വാങ്ങി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിയിലെ ഭാവി ആര്‍ എസ് എസ് നിശ്ചയിക്കും.

”അടുത്ത തിരഞ്ഞെടുപ്പിലും അതിനു ശേഷവും കേരളത്തിലേ നിരവധി നേതാക്കൾക്ക് എൽ.കെ അദ്വാനിയെ മൂലക്കിരുത്തിയ അതേ ദുർഗതി വരും. മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും ഒ രാജഗോപാലും അടക്കം ഉന്നതരായ നേതാക്കൾ മുതൽ സീറ്റുകൾക്ക് ശക്തമായ കരുനീക്കങ്ങൾ തുടങ്ങി. ഈ അവസരത്തിലാണ്‌ ആർ.എസ്.എസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ചോദിച്ചു വാങ്ങുന്ന സീറ്റുകളിൽതോറ്റുപോയാൽ ആരാണെങ്കിലും അവർ പിന്നെ പാർട്ടിയുടെ തലപ്പത്ത് ഉണ്ടാകില്ലെന്ന് ശക്തമായ നിലപാട് ആർ.എസ്.എസ് വ്യക്തമാക്കി കഴിഞ്ഞു..ശരിക്കും കേരളത്തിലെ ഉന്നതരായ ബി.ജെ.പി നേതാക്കൾക്ക് ആർ.എസ്.എസ് പേടി ഓരോ ദിവസവും കൂടുകയാണ്‌. ഞങ്ങൾ പറയുന്നതൊന്നുമല്ല പാർട്ടിയെന്നും ഇളകിയാടിയ പല്ലുകൾ മാത്രമാണ്‌ തങ്ങളെന്നും അവർ മനസിലാക്കി തുടങ്ങി.”

Loading...

കൂടാതെ മത്സര രംഗത്ത് നിശ്ചിത മാനദണ്ഡം പുലര്‍ത്താത്ത നേതാക്കള്‍ പാര്‍ട്ടിയിലെ പുതിയ സ്ഥാനമാനങ്ങള്‍ നിശ്ചയിക്കുമ്പോള്‍ ഒരു തരത്തിലുള്ള പരിഗണനയും പ്രതീക്ഷിക്കേണ്ടെന്ന് സംഘം മുന്നറിയിപ്പ് നല്‍കുന്നു. തിരഞ്ഞൈടുപ്പില്‍ മികവ് പുലര്‍ത്താത്തവര്‍ ഏതെങ്കിലും തരത്തിലെ അവകാശവാദങ്ങള്‍ ഉന്നയിച്ച് മുന്നോട്ട് വരേണ്ടെന്നും സംഘം ഉത്തരവ് ഇട്ടുക!ഴിഞ്ഞു. ആര്‍ എസ് എസ് കേന്ദ്രനേതൃത്വത്തിന്റെ തിട്ടൂരം ബി ജെ പി കേന്ദ്ര നേതൃത്വം വ!ഴി പാര്‍ട്ടി സംസ്ഥാന ഘടകത്തിന് ലഭിച്ചു കഴിഞ്ഞു. തീരുമാനം അതത് നേതാക്കള്‍ക്ക് കൈമാറി. ഇതേ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ കടുത്ത അമര്‍ഷത്തിലെന്നാണ് സൂചന.

വരുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ എ ക്ലാസ് മണ്ഡലങ്ങള്‍ക്കായി മുതിര്‍ന്ന നേതാക്കള്‍ ക്യാന്‍വാസിംഗ് ശക്തമാക്കിയതാണ് ആര്‍ എസ് എസ്സിനെകൊണ്ട് ഇത്തരത്തില്‍ തീരുമാനം എടുപ്പിച്ചത്. ക!ഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഒന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്തെ നാല് മണ്ഡലങ്ങള്‍ മത്സരിക്കാന്‍ ലഭിക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ കടുത്ത ചരടുവലിയാണ് നടക്കുന്നത്. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങള്‍ക്കായി കടുത്ത അവകാശവാദം ഉന്നയിച്ച് മുന്‍ സംസ്ഥാന പ്രസിഡന്റുമാരടക്കം നിരവധി മുതിര്‍ന്ന നേതാക്കള്‍ രംഗത്തുണ്ട്. ഇവര്‍ക്കൊപ്പം മുന്‍നിരയിലെ യുവ നേതാക്കളും രംഗത്തെത്തിയതോടെയാണ് ആര്‍ എസ് എസ് നേതൃത്വം കടുത്ത അമര്‍ഷം രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മികച്ച പ്രകടനം കാഴ്ച വച്ച വിവിധ ജില്ലകളിലെ ഓരോ മണ്ഡലത്തിനുമായി പത്തിലധികം പേരാണ് നിലവില്‍ അവകാശവാദവുമായി രംഗത്തുള്ളത്.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളില്‍ മത്സരിക്കുന്നവര്‍ വിജയം ഉറപ്പാക്കിയിരിക്കണം. പാര്‍ട്ടി രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലങ്ങളില്‍ മത്സരിക്കുന്നവര്‍ മറ്റു മുന്നണികള്‍ക്കൊപ്പം ഇഞ്ചേടിഞ്ച് മത്സരം കാഴ്ചവയ്ക്കണം. നേടുന്ന വോട്ടുകളുടെ ശതമാനവും അടുത്തടുത്തായിരിക്കണം. ഇത്തരത്തില്‍ തിരഞ്ഞെടുപ്പിലെ ഓരോ സ്ഥാനാര്‍ത്ഥിയുടേയും പ്രകടനം ആര്‍ എസ് എസ് കേന്ദ്ര നേതൃത്വം നിയോഗിക്കുന്ന നിരീക്ഷണ സമിതി വിലയിരുത്തും. അതിനനുസരിച്ചാകും പാര്‍ട്ടി പുനസംഘടനയില്‍ നേതാക്കള്‍ക്ക് നല്‍കേണ്ട സ്ഥാനം സംബന്ധിച്ച് തീരമാനം ഉണ്ടാകുക.

ഭുതകാല ഓര്‍മ്മകളുടെ മിഴിവില്‍ മുഴുകി ഗൃഹാതുരത്വത്തില്‍ അഭിരമിക്കുന്നതിനുപകരം ഭാവി ലക്ഷ്യമിട്ട് വര്‍ത്തമാനകാലത്തിന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാണ് ആര്‍ എസ് എസ് കേന്ദ്രനേതൃത്വം ബി ജെ പി മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കുന്ന ഉപദേശം. പ്രവര്‍ത്തന മികവ് വിലയിരുത്തുക നിയമസഭാ തിരഞ്ഞെടുപ്പ് ഫലമാകും. ഉദേശിച്ച മികവ് പ്രകടിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്വയം സ്ഥാനംമാനങ്ങള്‍ ഒഴിഞ്ഞ് മാറിനിന്ന് യുവാക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കണമെന്നും ആര്‍ എസ് എസ് ആവശ്യപ്പെടുന്നു. ചുരുക്കി പറഞ്ഞാല്‍ മുന്‍പ് നേടിയ നേട്ടങ്ങളുടെ പട്ടിക അടിസ്ഥാനമാക്കി സ്ഥാനമാനങ്ങള്‍ക്കായുള്ള അവകാശവാദവുമായി മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ട് വരേണ്ടെന്ന് നിര്‍ദ്ദേശം.

Pradeep-profile

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ്, നേതാക്കളുടെ മികവിന്റെ വിലയിരുത്തല്‍ സന്ദര്‍ഭമാവുകയാണ്. ഇത് ലക്ഷ്യമിട്ടാണ് ബി ജെ പി സംസ്ഥാന ഘടകത്തിലെ പുനസംഘടന, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാക്കി ആര്‍ എസ് എസ് മാറ്റിയത്. ആര്‍ എസ് എസ്സ് തന്ത്രം അറിയാതെ പുനസംഘടന നീട്ടി വയ്ക്കാന്‍ ചരട് വലിച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദേശം തലവേദനയായിരിക്കുന്നു. എന്തായാലും ബി ജെ പി സംസ്ഥാനഘടകത്തില്‍ ‘മാര്‍ഗനിര്‍ദേശ് മണ്ഡല്‍’ രൂപീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആര്‍ എസ് എസ് നേതൃത്വം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ‘മാര്‍ഗനിര്‍ദേശ് മണ്ഡല്‍’ ലില്‍ ആരെയൊക്കെ ഉ!ള്‍പ്പടുത്തണമെന്ന കാര്യം നിശ്ചയിക്കാന്‍ കുമ്മനം രാജശേഖരന് അധികം വിഷമിക്കേണ്ടി വരില്ല. നിയമസഭാതിരഞ്ഞെടുപ്പില്‍ ആര്‍ എസ് എസ് നിശ്ചയിച്ച മാനദണ്ഡം തെളിയിച്ച് കാണിക്കാത്തവര്‍ക്ക് പി പി മുകുന്ദനും രാമന്‍പിള്ളയ്ക്കുമൊപ്പം ‘മാര്‍ഗനിര്‍ദേശ് മണ്ഡലില്‍’ പ്രവര്‍ത്തിക്കാം. കുമ്മനം രാജശേഖരനൊപ്പം പുതുമുഖങ്ങള്‍ ബി ജെ പി യെ നയിക്കും. കൂടുതല്‍ കാര്യങ്ങള്‍ വെള്ളാപ്പള്ളിയുടെ ബി ഡി ജെ എസും നിശ്ചയിക്കും