ഷൂട്ടിംഗിനിടെ അപകടം; സാമന്തയും വിജയ് ദേവരകൊണ്ടയും സഞ്ചരിച്ച കാർ നദിയിലേക്ക് മറിഞ്ഞു

നടി സാമന്തയും വിജയ് ദേവരകൊണ്ടയും അപകടത്തിൽപ്പെട്ടു. ഷൂട്ടിം​ഗിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ഇരുവരും സഞ്ചരിച്ചിരുന്ന കാർ നദിയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവം.സ്റ്റണ്ട് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെയാണ് കാർ മറിഞ്ഞത്. കശ്മീരിൽ വച്ചായിരുന്നു ഷൂട്ടിംഗ്.

നദിക്ക് കുറുകെ കെട്ടിയിരുന്ന കയറിലൂടെ വാഹനമോടിച്ച് കയറ്റുന്ന സ്റ്റണ്ട് രംഗങ്ങൾക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടമുണ്ടാക്കിയത്. സാമന്തയും വിജയും ഫിസിയോതെറാപ്പി ചെയ്യണമെന്ന് പ്രാഥമിക പരിശോധനയക്ക് ശേഷം ഡോക്ടർമാർ അറിയിച്ചു.
കശ്മീരിലെ പഹൽഗാം പ്രദേശത്ത് നടന്ന ഷൂട്ടിംഗ് പൂർത്തിയായെന്നാണ് വിവരം. മുതുകിന് പരുക്കേറ്റ സാമന്തയും വിജയ് ദേവരക്കൊണ്ടയും ഇപ്പോൾ വിശ്രമത്തിലാണ്.

Loading...