ഉമ്മൻചാണ്ടി മത്സരിച്ചാൽ എതിർ സ്ഥാനാർഥിയായി സരിത: സോളാർ നായികയുടെ വെല്ലുവിളിയിൽ ഞെട്ടി കോൺഗ്രസ് ക്യാംപ്

കൊച്ചി: സോളാർ ആരോപണ വിധേയരെ മത്സരിക്കാൻ വെല്ലുവിളിച്ച് കേസിലെ പരാതിക്കാരിയാ സരിത നായർ. കേസിലെ പ്രതികൾ മത്സരിച്ചാൽ എതിർ സ്ഥാനാർഥിയാകാൻ താനുണ്ടാകുമെന്നും സരിത നായർ പ്രതികരിച്ചു. ഉമ്മൻചാണ്ടി, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ എന്നിവരിൽ ആര് മത്സരിച്ചാലും എതിർ സ്ഥാനാർഥിയായി താനുണ്ടാകും.

ലൈംഗിക പീഡനക്കേസിലടക്കം ഇവർക്കെതിരെയുള്ള തെളിവുകൾ വോട്ടർമാരെ അറിയിച്ചുകൊണ്ടായിരിക്കും തന്‍റെ പ്രചരണം. സോളാർ കേസ് നടപടികൾ അനന്തമായി നീണ്ടു പോവുകയാണെന്നും അവർ ആരോപിച്ചു.

Loading...

നേരത്തെ സോളാർ കേസിൽ പ്രതിചേർക്കപ്പെട്ടവർ മത്സര രംഗത്തു നിന്നും മാറി നിൽക്കണമെന്ന് കോൺഗ്രസിൽ തന്നെ ആവശ്യം ഉയർന്നിരുന്നു. സരിതയുടെ വെല്ലുവിളി ഉയർന്ന പശ്ചാത്തലത്തിൽ ഇന്നത്തെ സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുമോയെന്നും ആശങ്ക ഉയരുന്നുണ്ട്.