റിയാദ്: സൗദി അറേബ്യയിലും കൂട്ട പിരിച്ചുവിടൽ.  സൗദിയിലെ വമ്പന്‍ എണ്ണകമ്പനി എണ്ണവിലയിടിവിനേ തുടർന്ന് പിടിച്ചു നില്ക്കാനും ചിലവ്‌ കുറയ്ക്കാനും 7000ത്തോളം ജീവനക്കാരെ പിരിച്ചു വിടുന്നു.    സൗദിയിലെ ഷെവറോണ്‍ കോര്‍പ്പറേഷന്‍  എണ്ണ കമ്പിനിയാണ്‌ ജീവനക്കാരുടെ കൂട്ടമായ ജോബ് കില്ലിങ്ങ് നടത്തുനത്. ലോകത്തിലേ തന്നെ ഏറ്റവും വലിയ എണ്ണ കമ്പിനിയായ ഷെവോൺ ഇപ്പോൾ കനത്ത തകർച്ചയിലാണ്‌. ജീവനക്കാരുടെ ശംബളവും ആനുകൂല്യവും വെട്ടിക്കുറയ്ച്ചിട്ടും പിടിച്ചു നില്ക്കാനാകാതെ നിലയില്ലാ കയത്തിൽ മുങ്ങുകയാണ്‌ ഈ എണ്ണ കമ്പിനി. വാൾ സ്ട്രീറ്റ് ജേർണൽ ആണ്‌ ഇതുമായി ബന്ധപ്പെട്ട് വാർത്ത പുറത്തിറക്കി.ഷെവോൺ എണ്ണ കമ്പിനിയിൽ നൂറുകണക്കിന്‌ മലയാളികളാണ്‌ ജോലിചെയ്യുന്നത്. ഇവരിൽ മിക്കവർക്കും ഇതിനകം നോട്ടീസ് കിട്ടി കഴിഞ്ഞു. പകരം ജോലി അന്വേഷിക്കാനും നിലവിലേ ജോലിക്ക് ബുദ്ധിമുട്ടുള്ളതായും കാണിച്ചാണ്‌ ചിലർക്ക് നോട്ടീസ് നല്കിയിട്ടുള്ളത്.

സൗദി മലയാളീകള്‍ എണ്ണവിലയിടിവു ഗള്‍ഫ് തൊഴിലാളീകളെ സാരമായി ബാധിച്ചിരിക്കുകയാണൂ. ഏറ്റവും ഒടുവില്‍ സൗദിയും കൂട്ട പിരിച്ചുവിടൽ വഴിക്കു നീങ്ങുകയാണു. സൗദിയുടേയും കുവൈറ്റീന്റേയും അതിര്‍ത്തിയിലുള്ള പ്രസിദ്ധ എണ്ണകമ്പനിയായ ഷെവറോണ്‍ കോര്‍പ്പറേഷന്‍ എന്ന എണ്ണ കമ്പനി ഇപ്പോള്‍ഇതിനകം 1000 പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നല്കി കഴിഞ്ഞു. ഇവർ 2 ആഴ്ച്ചക്കുള്ളിൽ സൗദി വിട്ടുപോകണം.. ഏഴായിരം പേരെ കമ്പനി പിരിച്ചു വിടുമെന്ന് ഒരു മാസം മുമ്പ കമ്പനി പ്രഖ്യാപിച്ചിരുന്നു. കുവൈറ്റീന്റെയും സൗദിയുടേയും സംയുക്ത നിയന്ത്രണത്തിലുള്ള 2,230 ചതുരശ്ര കിലോമീറ്ററീലാണു ഷെവറോണ്‍ ഖനനം നടത്തുന്നത്.

Loading...

സാമ്പത്തികാമായി വളരെ ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ഈ കമ്പനി എണ്ണവിലയിടിവിലോടെ കനത്ത നഷ്ടം നേരിടുകയാണു. കുറച്ചു മാസങ്ങളായി കമ്പനിയുടെ എണ്ണ കിണറുകളെല്ലാം പ്രവര്‍ത്തിക്കുന്നില്ല. ഇനി തൊഴിലാളികളെ പിരിച്ചു വിടാതെ വേറേ മാര്‍ഗ്ഗമില്ല കമ്പനി വാക്താവു പറയുന്നു. തൊഴിലാളീകള്‍ക്കു വര്‍ക്ക് പെര്‍മിറ്റു കിട്ടാന്‍ ഇനി ബുദ്ധിമുട്ടാണു. അതു കൊണ്ടാണു സൗദി ഷെവറോണ്‍ കുവൈറ്റ് ഗല്‍ഫ് ഓയില്‍ കോര്‍പ്പറേഷനും ഇവിടെ നിന്നുള്ള ഉല്‍പാദനം നിര്‍ത്തുകയാണു. എണ്ണവില കുറഞ്ഞതോടെ കമ്പനിയുടെ ലാഭം വളരെ ഇടിഞ്ഞിരുന്നു. ആറായിരം മുതല്‍ ഏഴായിരം വരെ തൊഴിലാളീകളെ പിരിച്ചുവിടാന്‍ കമ്പനി കഴിഞ്ഞ ഒക്ടോബര്‍ മുപ്പത്തിയൊന്നിനു തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമാണോ ഈ കൂട്ട പിരിച്ചു വിടല്‍ എന്നറിയില്ല എന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രമുഖ പത്രം വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നു. രണ്ടാഴ്ച മുമ്പാണു കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവായ ജോണ്‍ വാട്സണ്‍ കമ്പനി എങ്ങിനെയെങ്കിലും നടത്തി കൊണ്ടുപോകാന്‍ സാധിക്കുമെന്നു ആല്‍മവിശ്വാസം പ്രകടിപ്പിച്ചതു. കുവൈറ്റ് സര്‍ക്കാര്‍ എങ്ങിനെയെങ്കിലും സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. പക്ഷെ കുവൈറ്റും ഈ എണ്ണവിലയില്‍ നടുവൊടിഞ്ഞു കിടക്കുകായാണു. അതുകൊണ്ടു അവര്‍ ഈ എണ്ണകമ്പനികളെ സഹായിക്കേണ്ടതില്ല എന്ന തീരുമാനമെടുക്കുകയായിരുന്നു